Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2022 11:58 PM GMT Updated On
date_range 21 May 2022 11:58 PM GMTഉദുമ കോതാറമ്പത്ത് ചൂളിയാർ ഭഗവതി ക്ഷേത്ര പുന:പ്രതിഷ്ഠ മഹോത്സവം 23 മുതൽ
text_fieldsbookmark_border
കാസർകോട്: ഉദുമ കോതാറമ്പൻ തറവാട് ചൂളിയാർ ഭഗവതി ക്ഷേത്ര പുന:പ്രതിഷ്ഠ ബ്രഹ്മകലശ മഹോത്സവം മേയ് 23 മുതൽ 26 വരെ നടക്കുമെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 23ന് വൈകീട്ട് ആറിന് കുറ്റിപ്പൂജ. 24ന് രാവിലെ പത്തിന് കലവറ നിറക്കൽ. വൈകീട്ട് അഞ്ചിന് തന്ത്രീശ്വരനെ വരവേൽക്കൽ. ആറിന് സർവൈശ്വര്യ വിളക്കുപൂജ. ഏഴുമുതൽ വിവിധ പൂജാദികർമങ്ങൾ. രാത്രി എട്ടിന് തിരുവാതിര. 8.30ന് ക്ഷേത്ര പരിസരത്തെ കലാകാരന്മാരുടെ നേതൃത്വത്തിൽ നാടൻപാട്ടും പുള്ളുവൻപാട്ടും. 9.30ന് അരവത്ത് നാട്യ സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിക്കുന്ന പിന്നൽ കോൽക്കളി. 25ന് രാവിലെ ആറുമുതൽ വിവിധ പൂജാദികർമങ്ങൾ. വൈകീട്ട് ആറിന് അധിവാസ ഹോമം, കലശപൂജ, ധ്യാനാധിവാസം, ത്രികാല പൂജ, രാത്രിപൂജ. ഏഴിന് ഉദയമംഗലം മഹാവിഷ്ണു ക്ഷേത്ര ഭജന സമിതിയുടെ ഭജന. 7.30നും എട്ടിനും തിരുവാതിര. ഒമ്പതിന് ഉദുമ പടിഞ്ഞാർ ഒദവത്ത് ചൂളിയാർ ഭഗവതി ക്ഷേത്രം പൂരക്കളി സംഘം അവതരിപ്പിക്കുന്ന പൂരക്കളി. 26ന് രാവിലെ 4.30 മുതൽ ഗണപതി ഹോമം, പ്രസാദ പ്രതിഷ്ഠ, പീഠ പ്രതിഷ്ഠ. ആറുമുതൽ പ്രതിഷ്ഠ. തുടർന്ന് വിവിധ പൂജാദികർമങ്ങൾ നടക്കും. വാർത്തസമ്മേളനത്തിൽ ചെയർമാൻ കെ.വി. രഘുനാഥൻ മാസ്റ്റർ, കുഞ്ഞിരാമൻ ആകാശ്, ബി. ഭാസ്കരൻ, അനിൽ കപ്പണക്കാൽ, കെ. നാരായണൻ, കെ. പീതാംബരൻ എന്നിവർ പങ്കെടുത്തു.
Next Story