Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:28 AM IST Updated On
date_range 15 March 2022 5:28 AM ISTമഴക്കാലപൂര്‍വ ശുചീകരണം; 22ന് ജില്ലതല ശില്പശാല
text_fieldsbookmark_border
കാസർകോട്: 'ആരോഗ്യ സുരക്ഷക്ക് മാലിന്യമുക്ത പരിസരം' കാമ്പയിനിന്റെ കര്‍മപരിപാടി ആവിഷ്കരിക്കുന്നതിനും അവതരിപ്പിക്കുന്നതിനും ജില്ല ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 22ന് ജില്ലതല ശില്പശാല നടത്തും. ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വിവിധ വകുപ്പ് മേധാവികള്‍, ജില്ലതല ഉദ്യോഗസ്ഥര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാര്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാര്, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ക്കായിരിക്കും ശില്പശാല. ശുചിത്വ മിഷന് ജില്ല കോഓഡിനേറ്റര്‍ എ. ലക്ഷ്മി, ഹരിതകേരളം മിഷന് ജില്ല കോഓഡിനേറ്റര്‍ എം.പി. സുബ്രഹ്മണ്യന്, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.വി. രാംദാസ് തുടങ്ങിയവര്‍ സംസാരിച്ചു. ഫോട്ടോ: മഴക്കാലപൂര്‍വ ശുചീകരണം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് സംസാരിക്കുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story