Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2022 6:40 PM GMT Updated On
date_range 18 Aug 2022 6:40 PM GMTകിടപ്പുരോഗി കുടുംബസംഗമം 21ന്
text_fieldsbookmark_border
തൃക്കരിപ്പൂർ: ദീർഘകാല സാന്ത്വന പരിചരണത്തിൽ വീടകങ്ങളിൽ തന്നെ കഴിയാൻ വിധിക്കപ്പെട്ട കിടപ്പുരോഗികളുടെയും കൂട്ടിരിപ്പുകാരുടെയും കുടുംബസംഗമം 21ന് ഇളംബച്ചി ഫായിക്ക ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. തൃക്കരിപ്പൂർ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെയും കേരളത്തിന് പുറത്തും വിങ്സ് ഗൾഫ് ശാഖാ ചാപ്റ്ററുകളുടെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. രണ്ടാം തവണയാണ് ഇത്തരം ഒരു പരിപാടി നടക്കുന്നത്. 13 വർഷമായി പാലിയേറ്റീവ് രംഗത്ത് സജീവ സാന്നിധ്യമായ സൊസൈറ്റി ഇക്കാലയളവിൽ നാലായിരത്തിലധികം കിടപ്പു രോഗികൾക്ക് ആശ്വാസം നൽകിയിട്ടുണ്ട്. ഇപ്പോൾ ഏകദേശം 300 രോഗികൾക്ക് വീടുകളിൽ ചെന്ന് പരിചരണം നൽകുന്നു. സ്ത്രീ പുരുഷന്മാർ ഉൾപ്പടെ മുപ്പതിലധികം വളണ്ടിയർമാർ ഈ രംഗത്ത് പ്രവർത്തിക്കുന്നു . ആഴ്ചയിൽ അഞ്ചു ദിവസം വീടുകളിൽ പോയി രോഗികൾക്കു ആശ്വാസം നൽകുന്ന ഹോം കെയർ സംവിധാനം കൊറോണക്കാലത്തു പോലും മുടങ്ങിട്ടില്ല. 'ഗ്രേഷ്യസ് ഗിവേർസ്' എന്ന പേരിൽ തൃക്കരിപ്പൂരിലെയും പരിസര പഞ്ചായത്തിലെയും അർഹമായ കുടുംബങ്ങളെ കണ്ടെത്തി മാസത്തിൽ 1000 രൂപയുടെ അവർക്കിഷ്ടമുള്ള ഭക്ഷണ സാധനങ്ങൾ വാങ്ങാനുള്ള സൗകര്യം 143 കുടുംബങ്ങൾക്ക് കഴിഞ്ഞ 8 മാസമായി നൽകി വരുന്നുണ്ട്. വാർത്ത സമ്മേളനത്തിൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ.പി.സി. മുഹമ്മദ് കുഞ്ഞി, കൺവീനർ എൻ.എ. മുനീർ, സൊസൈറ്റി പ്രസിഡന്റ് ഡോ.സി.കെ.പി. കുഞ്ഞബ്ദുല്ല, സെക്രട്ടറി എം.ടി.പി. മുഹമ്മദ് കുഞ്ഞി, ഹോം കെയർ ടീം ലീഡർ അഹമ്മദ് മണിയനോടി, ഒ.ടി. അബ്ദുൽ ജലീൽ എന്നിവർ പങ്കെടുത്തു.
Next Story