Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസന്തോഷ് ട്രോഫി...

സന്തോഷ് ട്രോഫി താരങ്ങൾക്ക്​ 21ന്​ ജില്ലയിൽ സ്വീകരണം

text_fields
bookmark_border
കാസർകോട്​: സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കിയ കേരള ടീമിന്​ ജില്ല ഫുട്​ബാൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മേയ് 21ന്​ 11ന്​ കാസർകോട്​ മുനിസിപ്പൽ ടൗൺഹാളിൽ സ്വീകരണം നൽകും. പുതിയ ബസ് സ്റ്റാൻഡിൽ നിന്ന്​ വരവേറ്റ് ടൗൺഹാൾ വേദിയിലേക്ക് താരങ്ങളെ ഘോഷയാത്രയായി ആനയിക്കുന്ന രീതിയിലാണ് പരിപാടി തയാറാക്കിയതെന്ന്​ സംഘാടകർ അറിയിച്ചു. ജില്ലയിലെ അഞ്ച് എം.എൽ.എമാർ, എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​, കാസർകോട് നഗരസഭ ചെയർമാൻ, ജില്ല കലക്ടർ, ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്, ഒളിമ്പിക് അസോസിയേഷൻ ജില്ല പ്രസിഡന്റ്, മുൻ സന്തോഷ് ട്രോഫി-ദേശീയ താരങ്ങൾ തുടങ്ങിയവർ പ​ങ്കെടുക്കും.
Show Full Article
Next Story