Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2022 5:29 AM IST Updated On
date_range 28 Feb 2022 5:29 AM IST'കരുതല്‍ 2022' ബോധവത്കരണ പരിപാടി
text_fieldsbookmark_border
കാസർകോട്: സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷന്‍ ജില്ല ശിശുസംരക്ഷണ യൂനിറ്റും പനത്തടി ഗ്രാമപഞ്ചായത്ത് ശിശുസംരക്ഷണ സമിതിയുടെയും ആഭിമുഖ്യത്തില്‍ 'കരുതല്‍ 2022' ഏകദിന ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. പാണത്തൂര്‍ സെന്റ് മേരീസ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ബാലാവകാശ സംരക്ഷണ കമീഷന്‍ ചെയര്‍മാന്‍ അഡ്വ. കെ.വി. മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. കമീഷന്‍ അംഗം അഡ്വ. പി.പി. ശ്യാമളദേവി അധ്യക്ഷത വഹിച്ചു. ചൈല്‍ഡ് ലൈന്‍ ജില്ല കോഓഡിനേറ്റര്‍ അനീഷ് ജോസ്, നീലേശ്വരം എക്‌സൈസ് പ്രിവന്റിവ് ഓഫിസര്‍ എന്‍.ജി. രഘുനാഥന്‍, ഷൈജിത്ത് കരുവാക്കോട്, കെ.പി. വിജയലക്ഷ്മി എന്നിവര്‍ ക്ലാസെടുത്തു. ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍പേഴ്‌സൻ അഡ്വ. എസ്.എന്‍. സരിത, പനത്തടി ഗ്രമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍പേഴ്‌സന്‍ പത്മകുമാരി, സി.ഡബ്ല്യൂ.സി അംഗം അഡ്വ. പ്രിയ, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം അഡ്വ. ബി. മോഹന്‍കുമാര്‍, സി.എ. ബിന്ദു, രാജപുരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.വി. ഉണ്ണികൃഷ്ണന്‍, ബ്ലോക്ക് പ്രോഗ്രാം കോഓഡിനേറ്റര്‍ എം. സുനില്‍കുമാര്‍, കെ. ശബീന, രാജേഷ് എന്നിവര്‍ സംസാരിച്ചു. പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് സ്വാഗതവും പനത്തടി രാധാകൃഷ്ണ ഗൗഡ നന്ദിയും പറഞ്ഞു. വിവാഹപൂര്‍വ കൗണ്‍സലിങ് 'ചേര്‍ച്ച' പദ്ധതി സംഘടിപ്പിച്ചു കാസർകോട്: വിവാഹത്തിന് ഒരുങ്ങുന്നവര്‍ക്ക് വിവാഹപൂര്‍വ കൗണ്‍സലിങ് അത്യാവശ്യമാണെന്ന് കേരള നിയമസഹായ അതോറിറ്റി ജില്ല ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദ് പറഞ്ഞു. ജില്ല ഭരണകൂടം, ജില്ല നിയമസഹായ അതോറിറ്റി, വനിത ശിശുവികസന വകുപ്പ്, വനിതസംരക്ഷണ ഓഫിസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വിവാഹപൂര്‍വ കൗണ്‍സലിങ് പദ്ധതി 'ചേര്‍ച്ച' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല ജഡ്ജി സി. കൃഷ്ണകുമാര്‍ അധ്യക്ഷനായി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ മുഖ്യാതിഥിയായി. വിമന്‍ പ്രൊട്ടക്ഷന്‍ ഓഫിസര്‍ എം.വി. സുനിത, ജില്ല വനിത ശിശുവികസന ഓഫിസര്‍ വി.എസ്. ഷിംന, ജില്ല പട്ടികവര്‍ഗ വികസന അസി. ഓഫിസര്‍ മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു. സബ് ജഡ്ജി എം. സുഹൈബ് സ്വാഗതവും കെ. ദിനേശ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story