Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഎടച്ചാക്കൈയിലെ...

എടച്ചാക്കൈയിലെ 'ബെല്യാളും പുള്ളറും' 20ന്​ ദുബൈയിൽ സംഗമിക്കുന്നു

text_fields
bookmark_border
എടച്ചാക്കൈയിലെ ബെല്യാളും പുള്ളറും 20ന്​ ദുബൈയിൽ സംഗമിക്കുന്നു
cancel
പടന്ന: പ്രതിസന്ധികാലത്ത് അകന്നിരുന്ന് സ്നേഹം പങ്കിട്ടവരെ നേരിൽ കാണാനും സൗഹൃദം പങ്കിടാനും എടച്ചാക്കൈക്കാർ കടലിനക്കരെ വീണ്ടും സംഗമിക്കുന്നു. നാലു പതിറ്റാണ്ടിലേറെ കാലം എടച്ചാക്കൈ പ്രദേശത്തുനിന്ന് പ്രവാസലോകത്തെ വിവിധ രാജ്യങ്ങളിൽ എത്തിച്ചേർന്നവരും പുതുതലമുറക്കാരും സംഗമിക്കുന്ന 'ബെല്യാളും പുള്ളറും' എന്ന പേരിലുള്ള പരിപാടി ദുബൈയിലെ അൽ ഖിസൈസിലെ അൽ അഹ്‌ലി സ്റ്റേഡിയത്തിൽ മാർച്ച് 20ന് ഒരുക്കും. പരിപാടി നേരിൽ കാണാൻ നാട്ടിൽനിന്ന് കുടുംബസമേതം പുറപ്പെടാനുള്ള ഒരുക്കത്തിലാണ് എടച്ചാക്കൈക്കാർ. വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ എക്സലൻസി പുരസ്കാരം നൽകി ആദരിക്കും. വിവിധ മത്സരങ്ങൾ, കുട്ടിക്കൂട്ടം, പ്രീമിയർ ഫുട്ബാൾ ലീഗ്, നാടൻകളികൾ, മാപ്പിളകലാമേള എന്നിവ അരങ്ങേറുമെന്ന് സംഘാടകർ അറിയിച്ചു. ഫാമിലി ഫെസ്റ്റിന്‍റെ ബ്രോഷർ പ്രകാശനം കെ.എം.സി.സി യു.എ.ഇ സംസ്ഥാന വൈസ് പ്രസിഡൻറും സ്വാഗതസംഘം ഉപദേശക സമിതി ചെയർമാനുമായ എം.സി. ഹുസൈനാർ ഹാജി പ്രകാശനം ചെയ്തു. പി. ബഷീർ അധ്യക്ഷത വഹിച്ചു. പി. ഹുസൈനാർ, എൻ.സി. ഷാഹുൽ ഹമീദ്, കെ.കെ. ഷിഹാബ്, എൻ.സി. ഹുസൈൻ, ടി. ആബിദ് എന്നിവർ സംബന്ധിച്ചു. പടം: എടച്ചാക്കൈ ഫാമിലി ഫെസ്റ്റ് 'ബെല്യാളും പുള്ളറും' ബ്രോഷർ പ്രകാശനം ഉപദേശക സമിതി ചെയർമാൻ എം.സി. ഹുസൈനാർ ഹാജി നിർവഹിക്കുന്നു
Show Full Article
Next Story