Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightജില്ല പഞ്ചായത്ത്...

ജില്ല പഞ്ചായത്ത് ബജറ്റ് 19ന്

text_fields
bookmark_border
കാസർകോട്: ജില്ല പഞ്ചായത്ത് ബജറ്റ് മാര്‍ച്ച് 19ന് അവതരിപ്പിക്കും. ജില്ല പഞ്ചായത്ത് ഭരണസമിതി അധികാരത്തില്‍ വന്ന ശേഷമുള്ള രണ്ടാം ബജറ്റാണിത്. തിങ്കളാഴ്ച നടന്ന ജില്ല പഞ്ചായത്ത് യോഗത്തിലാണ് തീരുമാനം. 35 ലക്ഷം രൂപക്ക് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് ഫര്‍ണിച്ചര്‍ ലഭ്യമാക്കാന്‍ യോഗം തീരുമാനിച്ചു. വിവിധ പദ്ധതികൾക്കായി സ്കൂളുകൾക്ക്​ അനുവദിച്ച തുകയായിരുന്നു ഇത്​. ഡയാലിസിസ് വാര്‍ഡ് നിര്‍മിക്കാനും ഉപകരണങ്ങള്‍ വാങ്ങാനും പര്‍ച്ചേസ് കമ്മിറ്റിയുടെ തീരുമാനം യോഗം അംഗീകരിച്ചു. ലൈഫ് ഭവനനിര്‍മാണ പദ്ധതിക്ക് നീക്കിവെച്ച ആറ്​ കോടി രൂപ ജില്ലയിലെ 38 പഞ്ചായത്തുകള്‍ക്ക് അനുവദിച്ചു. മാര്‍ച്ചില്‍ പൂര്‍ത്തിയാക്കാന്‍ പറ്റാത്ത പദ്ധതികളുടെ തുക ഭവനപദ്ധതികള്‍ക്ക് ഉപയോഗിക്കും. കുടിവെള്ളപദ്ധതിക്കായി നീക്കിവെച്ച തുക ഉപയോഗിച്ച് ജല്‍ജീവന്‍ മിഷന്റെ വിഹിതം അടക്കാന്‍ യോഗം തീരുമാനിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ്​ ഷാനവാസ് പാദൂര്‍, ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍മാര്‍, ജില്ല പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. BOX ശുചിത്വത്തിന്​ 2.6 കോടി കാസർകോട്: ധനകാര്യ കമീഷന്റെ പ്രത്യേക ഗ്രാന്‍റ്​ ഉപയോഗിച്ച് 2022-23ല്‍ 2,60,90,400 രൂപയുടെ ശുചിത്വപദ്ധതികൾ നടപ്പാക്കും. പ്രവൃത്തി ഏപ്രിലോടെ ആരംഭിക്കും. ശ്മശാന നിര്‍മാണത്തിന് മടിക്കൈ വില്ലേജിന് 40 ലക്ഷവും കാറഡുക്ക വില്ലേജിന് 20 ലക്ഷവും അനുവദിച്ചു. ജില്ല ആയുര്‍വേദ ആശുപത്രിക്ക് സീവേജ് പ്ലാന്റ് നിര്‍മിക്കാന്‍ 80 ലക്ഷം വകയിരുത്തി. വിവിധ സ്‌കൂളുകള്‍ക്ക് പെണ്‍സൗഹൃദ ശുചിമുറികള്‍ സ്ഥാപിക്കാന്‍ 90 ലക്ഷം രൂപ അനുവദിച്ചു. ഇളമ്പച്ചി ജി.എച്ച്.എസ്.എസ്, കുണ്ടംകുഴി ജി.എച്ച്.എസ്.എസ്, രാവണേശ്വരം ജി.എച്ച്.എസ്.എസ്, കോടോത്ത് ബി.ആര്‍.എം.എച്ച്.എസ്.എസ്, ചെമ്മനാട് ജി.എച്ച്.എസ്.എസ്, ബംഗര മഞ്ചേശ്വരം ജി.എച്ച്.എസ്.എസ്, കൊടിയമ്മ ജി.എച്ച്.എസ്.എസ്, പാണ്ടി ജി.എച്ച്.എസ്.എസ്, ചീമേനി ജി.എച്ച്.എസ്.എസ് എന്നീ സ്‌കൂളുകള്‍ക്കാണ് പെണ്‍സൗഹൃദ ശുചിമുറികള്‍ ലഭിക്കുക. വിവിധ സ്‌കൂളുകളില്‍ ഖരമാലിന്യ സംസ്‌കരണത്തിന്​ തുമ്പൂര്‍മൊഴി സ്ഥാപിക്കുന്നതിന് 30 ലക്ഷം രൂപ വകയിരുത്തി. പിലിക്കോട് ജി.എച്ച്.എസ്.എസ്, ബളാംതോട് ജി.എച്ച്.എസ്, പട്ല ജി.എച്ച്.എസ്.എസ്, കുമ്പള ജി.എച്ച്.എസ്.എസ്, മാലോത്ത് കസബ ജി.എച്ച്.എസ്.എസ്, ചായ്യോത്ത് ജി.എച്ച്.എസ്.എസ്, കക്കാട്ട് ജി.എച്ച്.എസ്.എസ്, ഇരിയണ്ണി ജി.വി.എസ്.എസ്, കുണ്ടംകുഴി ജി.എച്ച്.എസ്.എസ്, അട്ടേങ്ങാനം ജി.എച്ച്.എസ്, ചന്ദ്രഗിരി ജി.എച്ച്.എസ്, കുട്ടമത്ത് ജി.എച്ച്.എസ്.എസ് എന്നീ സ്‌കൂളുകളിലാണ് തുമ്പൂര്‍മൊഴി സ്ഥാപിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story