Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightവായന ദിനാചരണം: ജില്ലതല...

വായന ദിനാചരണം: ജില്ലതല ഉദ്ഘാടനം കാസര്‍കോട് ജി.എച്ച്.എസ്.എസില്‍ 19ന്

text_fields
bookmark_border
കാസർകോട്: ഗ്രന്ഥശാല സംഘം സ്ഥാപകന്‍ പി.എന്‍. പണിക്കറുടെ അനുസ്മരണാർഥം ജില്ലയില്‍ ജൂണ്‍ 19ന് വായനദിനം വിപുലമായി ആചരിക്കും. ജില്ലതല സംഘാടക സമിതി സംഘടിപ്പിക്കുന്ന വായന ദിനാചരണത്തിന്റെ ജില്ലതല ഉദ്ഘാടനം ജൂണ്‍ 19ന് കാസര്‍കോട് ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വഹിക്കും. നഗരസഭാധ്യക്ഷന്‍ വി.എം. മുനീര്‍ അധ്യക്ഷത വഹിക്കും. ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് വായനദിന സന്ദേശം നല്‍കും. മുന്‍ എം.എല്‍.എയും ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റുമായ കെ.വി. കുഞ്ഞിരാമന്‍ മുഖ്യപ്രഭാഷണം നടത്തും. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ല ചെയര്‍മാന്‍ പ്രഫ. കെ.പി. ജയരാജന്‍ പി.എന്‍. പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തും. കാര്‍ട്ടൂണിസ്റ്റ് കെ.എ. ഗഫൂര്‍ സാംസ്‌കാരിക പ്രഭാഷണം നടത്തും. ജൂണ്‍ 20ന് ജില്ല പഞ്ചായത്തിന്റെ ഇ.കെ. നായനാര്‍ സ്മാരക വായനശാലയുടെ പ്രവര്‍ത്തന ചുമതല ജില്ല സാക്ഷരത മിഷന് കൈമാറും. വായനശാല നവീകരിക്കുന്നതിന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ നിര്‍വഹിക്കും. പരപ്പ ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂള്‍, ജില്ലയിലെ ലൈബ്രറികള്‍, വിവിധ സ്‌കൂളുകള്‍, കോളജുകള്‍, യൂനിവേഴ്‌സിറ്റി കാമ്പസ്, അധ്യാപക പരിശീലന കേന്ദ്രങ്ങള്‍ എന്നിവയുമായി ചേര്‍ന്ന് പരിപാടികള്‍ സംഘടിപ്പിക്കും. കലക്ടറേറ്റ് അക്ഷര ലൈബ്രറിയിലും പരിപാടികള്‍ നടക്കും. ജൂണ്‍ 25ന് ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസിന്റെ നേതൃത്വത്തില്‍ കന്നട, മലയാളം വിഭാഗത്തില്‍ സാഹിത്യ ക്വിസ് സംഘടിപ്പിക്കും. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഭാഷ ന്യൂനപക്ഷ മേഖലയില്‍ വായന പക്ഷാചരണം നടത്തും. പുസ്തക ചര്‍ച്ച, കഥാരചന മത്സരം, പ്രശ്‌നോത്തരി മത്സരം, വായന മത്സരം, കവിതാലാപന മത്സരം, പ്രമുഖ എഴുത്തുകാരുടെ അനുസ്മരണ ദിനാചരണ പരിപാടികള്‍ എന്നിവയും സംഘടിപ്പിക്കും. നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തില്‍ ക്വിസ് മത്സരം, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ ജില്ല പ്രോഗ്രാം ഓഫിസിന്റെ നേതൃത്വത്തില്‍ കഥാരചന മത്സരം എന്നിവയും സംഘടിപ്പിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story