Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകാഞ്ഞങ്ങാട്...

കാഞ്ഞങ്ങാട് സംഗീതോത്സവം 19 ന് തുടങ്ങും

text_fields
bookmark_border
കാഞ്ഞങ്ങാട്: ത്യാഗരാജ പുരന്ദരദാസ സംഗീതാരാധനക്ക്​ 19ന് തിരിതെളിയും. രാജരാജേശ്വരി സിദ്ധിഗണേശ ക്ഷേത്രത്തിൽ വൈകീട്ട് അഞ്ചിന് എടനീർ മഠാധിപതി സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനക്കച്ചേരിയിൽ തിരുവനന്തപുരം എൻ.ജെ. നന്ദിനി പാടും. ഗോകുൽ ആലങ്കോട്(വയലിൻ), എ. ബാലകൃഷ്ണ കാമത്ത്(മൃദംഗം), കുറിച്ചിത്താനം അനന്തകൃഷ്ണൻ(ഘടം), പയ്യന്നൂർ ഗോവിന്ദപ്രസാദ്(മോർസിങ്). 20ന് രാവിലെ 10 മുതൽ നാലു വരെ സംഗീതാരാധന. 4.30ന് നന്ദകിഷോർ ശ്രീനിവാസൻ പാടും. ആറിന് പ്രധാന കച്ചേരിയിൽ കോട്ടയം ജമനീഷ് ഭാഗവതർ പാടും. കൊടുന്തിരപ്പിള്ളി സുബ്ബരാമൻ, വടകര അനിൽകുമാർ, ആലുവ രാജേഷ് എന്നിവർ പക്കമേളം വായിക്കും. 21 ന് രാവിലെ ഏഴിന് ഉഞ്ഛവൃത്തി. ഒമ്പതിന് പഞ്ചരത്ന കീർത്തനം. 10 മുതൽ നാലു വരെ സംഗീതാരാധന, 4.30ന് കാസർകോട് ശിവരഞ്ജിനി ഈശ്വർ ഭട്ടിന്റെ വായ്പാട്ട്. ആറിന് സമാപന കച്ചേരിയിൽ വിവേക് മൂഴിക്കുളം പാടും. ഗണരാജ് കാർലെ(വയലിൻ), രാമക്കൽമേട് കലൈനാഥ്(മൃദംഗം), വെള്ളിക്കോത്ത് പി. രാജീവ്ഗോപാൽ (മോർസിങ്). തുടർന്ന് ആഞ്ജനേയോത്സവത്തോടെ മംഗളം പാടും. വാർത്തസമ്മേളനത്തിൽ സംഗീതസഭ പ്രസിഡൻറ് ബി.ആർ. ഷേണായ്, സെക്രട്ടറി ടി.പി. സോമശേഖരൻ, കണ്ണൻ പാർഥസാരഥി, പല്ലവ നാരായണൻ, വി. നാരായണൻ, പി. ബാലകൃഷ്ണൻ, ടി.കെ. വാസുദേവ, എച്ച്.കെ. മോഹൻദാസ്, ബി. മുകുന്ദ് പ്രഭു എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story