Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2022 5:28 AM IST Updated On
date_range 17 May 2022 5:28 AM ISTഎൻ.സി.പി നവാഗത സംഗമം 19 ന് തൃക്കരിപ്പൂരിൽ
text_fieldsbookmark_border
കാസർകോട്: എൻ.സി.പി. നവാഗത സംഗമം ഈ മാസം 19ന് തൃക്കരിപൂരിൽ നടക്കുമെന്ന് പാർട്ടി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിവിധ പാർട്ടികളിൽനിന്നും എൻ.സി.പിയിലെത്തുന്ന ആയിരത്തോളം പേർക്ക് സ്വീകരണം നൽകും. തങ്കയം മുക്കിൽനിന്നും വൈകുന്നേരം 3:30 ന് നവാഗതരെ ആനയിച്ചുകൊണ്ട് പ്രകടനം നടക്കും. പൊതുസമ്മേളനം സംസ്ഥാന പ്രസിഡൻറ് പി.സി. ചാക്കോ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ ഹാഷിം അരിയിൽ അധ്യക്ഷത വഹിക്കും. വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ മഹിള കോൺഗ്രസ് ദേശീയ അധ്യക്ഷ ഡോ. ഫൗസിയ ഖാൻ എം.പി എന്നിവർ പ്രസംഗിക്കും. ലക്ഷ്വദ്വീപ് എം.പി. മുഹമ്മദ് ഫൈസൽ, ദേശീയ സെക്രട്ടറി പിതാംബരൻ മാസ്റ്റർ, തോമസ് കെ. തോമസ് എം.ൽ.എ, എം.പി. സുരേഷ് ബാബു, കെ.ഫ്.ഡി.സി. ചെയർപേഴ്സൻ ലതിക സുഭാഷ്, എം.പി. മുരളി സംബന്ധിക്കും. വാർത്തസമ്മേളനത്തിൽ എൻ.സി.പി. സംസ്ഥാന സെക്രട്ടറി എം.പി. മുരളി, ഹാഷിം അരിയിൽ, ജില്ല പ്രസിഡൻറ് രവി കുളങ്ങര, കരീം ചന്ദേര, സി. ബാലൻ, സി.ബി. വസന്തകുമാർ, ഉബൈദുല്ല കടവത്ത് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story