Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2022 5:29 AM IST Updated On
date_range 19 May 2022 5:29 AM ISTതൃക്കരിപ്പൂരിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 1.86 കോടി
text_fieldsbookmark_border
മണ്ഡലത്തിലെ 1291 ഗുണഭോക്താക്കൾക്കാണ് സഹായധനം ചെറുവത്തൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് തൃക്കരിപ്പൂർ മണ്ഡലത്തിൽ 1.86 കോടി രൂപ അനുവദിച്ചു. മണ്ഡലത്തിലെ 1291 ഗുണഭോക്താക്കൾക്കാണ് സഹായധനം അനുവദിച്ചതെന്ന് എം. രാജഗോപാലൻ എം.എൽ.എ അറിയിച്ചു. ഇതിൽ വലിയപറമ്പ ഗ്രാമപഞ്ചായത്തിൽ 205 പേർക്ക് 26.28 ലക്ഷം, തൃക്കരിപ്പൂർ പഞ്ചായത്തിൽ 190 പേർക്ക് 29.84 ലക്ഷം, നീലേശ്വരം മുനിസിപ്പാലിറ്റിയിൽ 149 പേർക്ക് 19.46 ലക്ഷം, പിലിക്കോട് ഗ്രാമപഞ്ചായത്തിൽ 97 പേർക്ക് 9.97 ലക്ഷം, പടന്നയിൽ 206 പേർക്ക് 37.97 ലക്ഷം, ഈസ്റ്റ് എളേരിയിൽ 54 പേർക്ക് 7.39 ലക്ഷം, വെസ്റ്റ് എളേരിയിൽ 128 പേർക്ക് 16.79 ലക്ഷം, കയ്യൂർ -ചീമേനിയിൽ 128 പേർക്ക് 16.47 ലക്ഷം, ചെറുവത്തൂർ പഞ്ചായത്തിൽ -143 പേർക്ക് 21.98 ലക്ഷം രൂപ എന്നിങ്ങനെയാണ് അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story