Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസമ്പൂര്‍ണ സാക്ഷരത...

സമ്പൂര്‍ണ സാക്ഷരത പ്രഖ്യാപനദിന വാര്‍ഷികാഘോഷം 18ന്

text_fields
bookmark_border
കാസർകോട്: കേരളം സമ്പൂർണ സാക്ഷരത നേടിയതിന്റെ പ്രഖ്യാപനദിനമായ ഏപ്രില്‍ 18ന് ജില്ലയില്‍ സാക്ഷരത മിഷന്റെ ആഭിമുഖ്യത്തില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. ജില്ല സാക്ഷരത മിഷന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ജില്ലയില്‍ എല്ലായിടത്തും വാര്‍ഷികദിനം ആചരിക്കും. രാവിലെ 10.30ന് ജില്ല ആസൂത്രണ ഹാളില്‍ ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സൻ അഡ്വ. എസ്.എന്‍. സരിത അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് മുഖ്യാതിഥിയാകും. ജില്ലയിലെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാക്കളെ ആദരിക്കും. സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. 1990-91 കാലഘട്ടത്തില്‍ ജില്ലയിലെ സമ്പൂര്‍ണ സാക്ഷരത പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ച പ്രമുഖരെ ആദരിക്കും. അന്തർസംസ്ഥാന തൊഴിലാളികള്‍ക്കായി 'ഗെസ്റ്റ് ആപ്' ഒരുങ്ങി കാസർകോട്​: മുഴുവന്‍ അന്തർസംസ്ഥാന തൊഴിലാളികളെയും പദ്ധതിയില്‍ അംഗമാക്കുക എന്ന ലക്ഷ്യം പൂര്‍ത്തിയാക്കാൻ 'ഗെസ്റ്റ് ആപ്' സംവിധാനം ഒരുങ്ങി. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തൊഴിലാളികളുടെ വാട്സ്ആപ് നമ്പറില്‍ തന്നെ ഐഡി കാര്‍ഡ് ലഭിക്കും. ബോര്‍ഡിലെ ജില്ല എക്സിക്യൂട്ടിവ് ഓഫിസര്‍മാര്‍ക്കും തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും തൊഴിലിടങ്ങളില്‍ നേരിട്ടുചെന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഫോട്ടോയെടുത്ത് അപേക്ഷ സ്വീകരിക്കുന്നതിനുള്ള സൗകര്യം ആപ്പില്‍ ഒരുക്കിയിട്ടുണ്ട്. തൊഴിലാളികളുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് കേരള ബില്‍ഡിങ് ആൻഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡ് വികസിപ്പിച്ചെടുത്ത മൊബൈല്‍ ആപ്ലിക്കേഷനായ ഗെസ്റ്റ് ആപ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി. ശിവന്‍കുട്ടി നിർവഹിച്ചു. ഗെസ്റ്റ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ക്ക് ഐഡി കാര്‍ഡ് വിതരണം ചെയ്തു. ആപ്പിലൂടെ തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യാൻ നടപടികള്‍ സ്വീകരിക്കാന്‍ ട്രേഡ് യൂനിയന്‍ ഭാരവാഹികളോടും സന്നദ്ധ സംഘടനകളോടും കേരള കെട്ടിടനിർമാണ തൊഴിലാളി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ അഭ്യർഥിച്ചു. വിരമിച്ച കോടതി ജീവനക്കാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു കാസര്‍കോട്: പുതുതായി ആരംഭിക്കുന്ന ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതിയില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസി. ഗ്രേഡ് (ഒന്ന്), കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് /എല്‍.ഡി ടൈപിസ്റ്റ് (ഒന്ന്), ഓഫിസ് അറ്റന്റൻഡ് / പ്യൂണ്‍ (രണ്ട്) തസ്തികകളില്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ വിരമിച്ച കോടതി ജീവനക്കാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. നിയമനം തുടര്‍ച്ചയായ 179 ദിവസത്തേക്കു മാത്രമായിരിക്കും. 62 വയസ്സ് പൂര്‍ത്തിയാകാന്‍ പാടില്ല. അപേക്ഷയോടൊപ്പം വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജില്ല ജഡ്ജി, ജില്ല കോടതി, കാസര്‍കോട്-671 123 എന്ന വിലാസത്തില്‍ ഏപ്രില്‍ 30ന് വൈകീട്ട് അഞ്ചിനകം അപേക്ഷിക്കണം. കവറിന് മുകളില്‍ 'താല്‍ക്കാലിക നിയമനത്തിനുള്ള അപേക്ഷ' എന്ന് പ്രത്യേകം എഴുതണം. അപേക്ഷകള്‍ നേരിട്ടും തപാലിലും സ്വീകരിക്കും. നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story