Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2022 5:28 AM IST Updated On
date_range 15 April 2022 5:28 AM ISTഎ.കെ.എസ്. ജില്ല സമ്മേളനം 17ന്
text_fieldsbookmark_border
രാജപുരം: ആദിവാസി ക്ഷേമസമിതി ജില്ല സമ്മേളനം 17ന് കള്ളാറിൽ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളത്തില്‍ അറിയിച്ചു. രാവിലെ 10ന് സി.പി.എം. ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിനു കള്ളാര്‍ ടൗണില്‍ കെ. കണ്ണന്‍ നഗറില്‍ നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന പ്രസിഡന്‍റ് ഒ.ആര്‍. കേളു എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ജില്ലയില്‍ 412 യൂനിറ്റുകളിലായി 45 വില്ലേജ് കമ്മിറ്റികളും, 11 ഏരിയ കമ്മിറ്റികളും പ്രവര്‍ത്തിക്കുന്നു. 42000 മെമ്പര്‍ഷിപ്പുകള്‍ ഉണ്ട്. സംഘടന രൂപവത്കരണത്തിനു ശേഷം അഞ്ചാമത്തെ ജില്ല സമ്മേളനമാണ് നടക്കുന്നത്. കള്ളാര്‍ അനുഗ്രഹ ഓഡിറ്റോറിയത്തില്‍ എം.കെ. മാധവി നഗറില്‍ വെച്ച് നടക്കുന്ന സമ്മേളനത്തില്‍ 35 ജില്ല കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ 225 പ്രതിനിധികള്‍ പങ്കെടുക്കും. വാര്‍ത്ത സമ്മേളനത്തില്‍ എ.കെ.എസ്. ജില്ല സെക്രട്ടറി ഒക്ലാവ് കൃഷ്ണന്‍, ജില്ല ട്രഷറര്‍ എം.സി. മാധവന്‍, സംഘാടക സമിതി ചെയര്‍മാന്‍ പി.കെ. രാമചന്ദ്രന്‍, പനത്തടി ഏരിയ സെക്രട്ടറി കെ. ജനാര്‍ദനന്‍, പ്രസിഡന്‍റ് സി.ആര്‍. അനൂപ് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story