Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപ്രാർഥനയുടെ മറവിൽ...

പ്രാർഥനയുടെ മറവിൽ പീഡനം: പാസ്റ്റർക്ക്​ 17 വർഷം കഠിനതടവ്​

text_fields
bookmark_border
കാസർകോട്​: പ്രാർഥനയുടെ മറവിൽ വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ പാസ്റ്റർക്ക്​ 17 വർഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും. കാലിക്കടവ് ഭീമനടി കല്ലാനിക്കാട്ട് ജെയിംസ് മാത്യു എന്ന സണ്ണിയെയാണ്​ (49) കാസർകോട്​ അഡീഷനൽ ഡിസ്ട്രിക്ട്​ ആൻഡ്​ സെഷൻസ് ജഡ്ജി (ഒന്ന്) എ.വി. ഉണ്ണികൃഷ്ണൻ ശിക്ഷിച്ചത്​. പിഴയടച്ചില്ലെങ്കിൽ ഒന്നര വർഷംകൂടി തടവ് അനുഭവിക്കണം. 2014 മാർച്ച്​ 18നും അതിനുശേഷവും പലതവണയായി പീഡിപ്പിച്ചെന്നാണ്​ പരാതി. പ്രാർഥിക്കാനെന്ന വ്യാജേന പ്രതിയുടെ വീട്ടിൽ വിളിച്ചുവരുത്തിയും പീഡിപ്പിച്ചു. ചിറ്റാരിക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ വെള്ളരിക്കുണ്ട് ഇൻസ്പെക്ടറായിരുന്ന ടി.പി. സുമേഷാണ് കുറ്റപത്രം സമർപ്പിച്ചത്​. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി. രാഘവൻ ഹാജരായി.
Show Full Article
Next Story