Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2022 5:31 AM IST Updated On
date_range 16 Feb 2022 5:31 AM ISTഫെബ്രുവരി 17: കല്യോട്ട് രക്തസാക്ഷിത്വദിനാചാരണം
text_fieldsbookmark_border
പെരിയ: ശരത് ലാൽ- കൃപേഷ് മൂന്നാം രക്തസാക്ഷിത്വദിന പരിപാടി ഫെബ്രുവരി 17ന് ജില്ലയിൽ വിപുലമായി ആചരിക്കാൻ ജില്ല കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചു. രാവിലെ 8.30ന് കോൺഗ്രസ് യൂനിറ്റ്, ബൂത്ത്, മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തും. 9.30ന് പെരിയ കല്യോട്ട് ശരത് ലാൽ- കൃപേഷ് സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടക്കും. അനുസ്മരണയോഗം കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി ഉദ്ഘാടനംചെയ്യും. രാജ്മോഹൻ ഉണ്ണിത്താൻ എം.പി, യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ, മറ്റു നേതാക്കൾ സംബന്ധിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story