Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightവനിത ഫാർമേഴ്സ്...

വനിത ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ഉദ്ഘാടനം 16ന്

text_fields
bookmark_border
കാസർകോട്: ടീം ബേഡകം കുടുംബശ്രീ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ഉദ്ഘാടനം 2022 ആഗസ്റ്റ് 16 ന് ചൊവ്വാഴ്ച രണ്ടുമണിക്ക് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കുമെന്ന് കമ്പനി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പൂർണമായും സ്ത്രീകൾ മാത്രം ഓഹരി ഉടമകളായ പ്രൊഡ്യൂസർ കമ്പനിയാണിത്. കുടുംബശ്രീ ജില്ല മിഷന്റെയും ബേഡഡുക്ക ഗ്രാമ പഞ്ചായത്തിന്റെയും മുൻകൈയിൽ ബേഡഡുക്ക സി.ഡി.എസിനു കീഴിലാണ് കമ്പനി രൂപവത്കരിച്ചത്. 3000ത്തിലധികം ഓഹരി ഉടമകളുണ്ട്. കാർഷിക രംഗത്തെ നാനാവിധ സാധ്യതകളെ മുൻനിർത്തി ഉൽപാദനത്തിലും വിപണനത്തിലും പുതിയ മാതൃകാസംരംഭങ്ങൾ ആരംഭിക്കുക എന്നതാണ് ലക്ഷ്യം. 50 ക്ലസ്റ്ററുകൾ രൂപവത്കരിക്കും. അവയിലൂടെ ജൈവ കാർഷിക വിഭവങ്ങൾ ബ്രാൻഡ് ചെയ്ത് വിപണിയിൽ എത്തിക്കും. വാർത്തസമ്മേളനത്തിൽ ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ധന്യ, വൈസ് പ്രസിഡന്റ് എ. മാധവൻ, കുടുംബശ്രീ ജില്ല മിഷൻ എ.ഡി.എം.സി സി.എച്ച്. ഇക്ബാൽ ഗുലാബി, കെ. പ്രസന്ന, ശിവൻ ചൂരിക്കോട് എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story