Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightജ്വാല തിയറ്റേഴ്‌സ്‌...

ജ്വാല തിയറ്റേഴ്‌സ്‌ സുവർണ ജൂബിലി 16 മുതൽ

text_fields
bookmark_border
തൃക്കരിപ്പൂർ: ഉദിനൂർ ജ്വാല തിയറ്റേഴ്‌സ് സുവർണ ജൂബിലി ആഘോഷങ്ങൾ 16ന് ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും. 16ന്‌ വൈകുന്നേരം ആറിന്‌ കേരള സാഹിത്യ അക്കാദമി വൈസ്‌ പ്രസിഡന്റ്‌ അശോകൻ ചരുവിൽ ഉദ്‌ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ കെ. ദാമു അധ്യക്ഷത വഹിക്കും. കേരള സാഹിത്യ അക്കാദമി നിർവാഹക സമിതി അംഗം ഇ. പി. രാജഗോപാലൻ പ്രഭാഷണം നടത്തും. ആഘോഷത്തിന്റ ഭാഗമായി കലാ സാസ്‌കാരിക പരിപാടികൾ, കായിക മത്സരങ്ങൾ, ആരോഗ്യ, വിദ്യാഭ്യാസ, മാധ്യമ രംഗങ്ങൾ, ക്യാമ്പുകൾ, സാന്ത്വന പ്രവർത്തനങ്ങൾ തുടങ്ങി എല്ലാ മേഖലകളെയും ഉൾക്കൊള്ളിച്ചുള്ള പരിപാടികളാണ്‌ ആസൂത്രണം ചെയ്‌തിട്ടുള്ളത്‌. രാത്രി എട്ടുമണിക്ക്‌ ലോകോത്തര നാടകോത്സവത്തിൽ ശ്രദ്ധ നേടിയ തിരുവനന്തപുരം കനൽ സാംസ്‌കാരിക വേദിയുടെ 'ഭഗവാന്റെ മരണം' നാടകം അരങ്ങേറും. വാർത്ത സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ കെ. ദാമു, കൺവീനർ പി.വി. മഹേഷ്‌കുമാർ, ടി. സന്തോഷ്‌, ടി.വി. സുധീർ കുമാർ, വിജിൻദാസ്‌ കിനാത്തിൽ എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story