Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightജില്ല പഞ്ചായത്തിന്റെ...

ജില്ല പഞ്ചായത്തിന്റെ ആദരവ് പരിപാടി 15ന്

text_fields
bookmark_border
കാസർകോട്: സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം പ്രമാണിച്ച് കാസർകോട് ജില്ല പഞ്ചായത്ത് ആദരം 2022 സംഘടിപ്പിക്കും. ആഗസ്റ്റ് 15ന് രാവിലെ ഒമ്പതിന് നഗരസഭ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലയിലെ ജീവിച്ചിരിക്കുന്ന സ്വാതന്ത്ര്യസമര സേനാനികളായ കെ.എം.കെ. നമ്പ്യാര്‍, കെ.വി. നാരായണന്‍, അമൃത് മഹോത്സവം പ്രമാണിച്ച് രാജ്യം ആദരിച്ച എ.കെ.ജിയുടെ മകള്‍ ലൈല കരുണാകരന്‍ എന്നിവരെ ആദരിക്കും. മയക്കുമരുന്നുവേട്ടയില്‍ ജില്ലയില്‍ മാതൃകാപരമായി നേതൃത്വം നല്‍കുന്ന ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന, ഡിവൈ.എസ്.പിമാരായ ഡോ. വി. ബാലകൃഷ്ണന്‍, പി. ബാലകൃഷ്ണന്‍ നായര്‍, സി.കെ. സുനില്‍കുമാര്‍, വി.വി. മനോജ്, എക്‌സൈസ് പ്രിവന്റിവ് ഓഫിസര്‍ എന്‍.ജി. രഘുനാഥ്, ജില്ലയിലെ ജനിതക വിത്തിനങ്ങളുടെ സംരക്ഷകരായ സത്യനാരായണ ബെല്ലാരി, പി.കെ. ലാല്‍ എന്നിവരെയും ആദരിക്കും. ജില്ല പഞ്ചായത്ത് പ്രഥമ ജിനോം സേവ്യര്‍ അവാര്‍ഡാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അഭിവാദ്യം സ്വീകരിക്കും കാസര്‍കോട്: വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ 15ന് രാവിലെ ഒമ്പതിന് ജില്ലയുടെ ചുമതലയുള്ള പുരാവസ്തു-പുരാരേഖ-തുറമുഖ-മ്യൂസിയം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ദേശീയപതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. ജില്ല സായുധ റിസര്‍വ് പൊലീസ്, ലോക്കല്‍ പൊലീസ്, വനിത പൊലീസ്, എക്‌സൈസ്, സ്റ്റുഡന്റ് പൊലീസ് കാഡറ്റ്, എന്‍.സി.സി, റെഡ്ക്രോസ്, സ്‌കൗട്ട് ആൻഡ് ഗൈഡ്സ്, ബാൻഡ് സെറ്റ് എന്നീ വിഭാഗങ്ങള്‍ പരേഡില്‍ അണിനിരക്കും. പരേഡ് വീക്ഷിക്കാനെത്തുന്ന പൊതുജനങ്ങള്‍ രാവിലെ എട്ടിനകം മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ പ്രവേശിക്കണം. ജനപ്രതിനിധികളും സ്വാതന്ത്ര്യസമര സേനാനികളും പൊതുപ്രവര്‍ത്തകരും സര്‍ക്കാര്‍ പൊതുമേഖലാ ജീവനക്കാരും പരേഡ് വീക്ഷിക്കാനെത്തണമെന്ന് ജില്ല കലക്ടര്‍ അഭ്യർഥിച്ചു. പരേഡിനെ തുടര്‍ന്ന് കളരിപ്പയറ്റ്, ദേശീയോദ്ഗ്രഥന ഗാനങ്ങള്‍, ദേശീയോദ്ഗ്രഥന നൃത്തങ്ങള്‍, യോഗ പ്രദര്‍ശനം, മൈം തുടങ്ങി വിവിധ സാംസ്‌കാരിക പരിപാടികളും അരങ്ങേറും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story