Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമണൽകടത്ത്; ഷിറിയ...

മണൽകടത്ത്; ഷിറിയ പുഴയിൽനിന്ന് 15 തോണികൾ പിടികൂടി

text_fields
bookmark_border
കുമ്പള: പ്രദേശത്ത് അനധികൃതമായി മണൽ കടത്താൻ ഉപയോഗിച്ച 15 തോണികൾ പിടികൂടി. കാസർകോട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ കുമ്പള തീരദേശ പൊലീസും കുമ്പള പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇത്രയും തോണികൾ പിടികൂടിയത്. ഒളയം, ബമ്പ്രാണി വയൽ, പി.കെ. നഗർ, കളപ്പാറ, മാക്കൂർ എന്നിവിടങ്ങളിലെ അനധികൃത കടവുകളിലേക്ക് മണലെത്തിക്കുന്ന തോണികളാണിവ. ഷിറിയ അഴിമുഖത്തു നിന്നും ഷിറിയ പുഴയിലെ മറ്റു സ്ഥലങ്ങളിൽ നിന്നുമാണ് തോണികൾ പിടികൂടിയത്. കുമ്പള തീരദേശ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ദിലീഷ്, എസ്.ഐ. മോഹനൻ, സി.പി.ഒമാരായ സൂരജ്, ദീപക്, ജിതിൻ, കോസ്റ്റൽ വാർഡന്മാരായ സനൂജ്,സജിൻ,രൂപേഷ്, സ്വരൂപ്‌ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. shiriya manal kadath ഷിറിയ പുഴയിൽ അനധികൃതമായി മണൽ കടത്താൻ ഉപയോഗിച്ച തോണികൾ പിടികൂടിയപ്പോൾ
Show Full Article
Next Story