Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2022 5:35 AM IST Updated On
date_range 14 March 2022 5:35 AM ISTമുഹിമ്മാത്ത്: 143 യുവപണ്ഡിതര്‍ സനദ് സ്വീകരിച്ചു
text_fieldsbookmark_border
കാസർകോട്: മുഹിമ്മാത്തില്‍ ആറു ദിവസമായി നടന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ പതിനാറാമത് ഉറൂസ് മുബാറക് സമാപിച്ചു. പഠനം പൂര്‍ത്തിയാക്കിയ 116 ഹിമമികളും 27 ഹാഫിളുകളുമടക്കം 153 പണ്ഡിതർ സനദ് സ്വീകരിച്ചു. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ സനദ് ദാന പ്രഭാഷണം നടത്തി. മുഹിമ്മാത്ത് ഉപാധ്യക്ഷന്‍ ഹസനുല്‍ അഹ്ദല്‍ തങ്ങൾ അധ്യക്ഷത വഹിച്ചു. മര്‍കസ് വൈസ് ചാന്‍സലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്തു. ഖാസിം അഹ്ദല്‍ തങ്ങള്‍ കൂളിമാട് പ്രാര്‍ഥന നടത്തി. മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ സന്ദേശ പ്രഭാഷണവും പേരോട് അബ്ദുറഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണവും നടത്തി. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ഇബ്രാഹിം അല്‍ ഹാദി തങ്ങള്‍ ചൂരി, സയ്യിദ് ഇസ്മായില്‍ അല്‍ അഹ്ദല്‍ പാനൂര്‍, സയ്യിദ് ഹബീബുല്‍ അഹ്ദല്‍, സയ്യിദ് അബ്ദുല്‍ അസീസ് അല്‍ ഹൈദ്രൂസി, പൂക്കുഞ്ഞി തങ്ങൾ ആദൂർ, മുത്തു തങ്ങൾ കണ്ണവം, യു.പി.എസ് തങ്ങൾ, സയ്യിദ് അബ്ദുള്ള അസ്സഖാഫ്, ത്വൽഹത് തങ്ങൾ, സയ്യിദ് മുഹമ്മദ് കോയ രാമന്തളി, സയ്യിദ് ഷഹീർ അൽ ബുഖാരി, ജുനൈദ് തങ്ങൾ മാട്ടൂൽ, അബ്ദുൽ മജീദ് ഫൈസി തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി സ്വാഗതവും എം. അന്തുഞ്ഞി മൊഗര്‍ നന്ദിയും പറഞ്ഞു. kanthapuram മുഹിമ്മാത്തിൽ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ സനദ് ദാന പ്രഭാഷണം നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story