Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസ്‌കൂളില്‍നിന്ന് 14...

സ്‌കൂളില്‍നിന്ന് 14 ടാബുകള്‍ കവർന്നു

text_fields
bookmark_border
കാസർകോട്: പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍നിന്ന് 14 പുത്തൻ ടാബുകള്‍ മോഷണം പോയി. സംഭവത്തില്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കഴിഞ്ഞ തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് മോഷണം നടന്നതെന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വ്യക്തമായി. രണ്ടംഗസംഘം സ്‌കൂളിന്റെ വാതിലുകൾ പൊളിച്ച് അകത്തുകയറുകയും ടാബുകളുമായി കടന്നുകളയുകയുമായിരുന്നു. ഓഫിസ് മുറിയിലെ അലമാരയില്‍ സൂക്ഷിച്ചതായിരുന്നു ഇവ. രണ്ടുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. നഷ്ടപ്പെട്ട ടാബുകളുടെ ഐ.എം.ഇ.ഐ നമ്പര്‍ പൊലീസിന് കൈമാറി. രണ്ടുപേര്‍ കയറിയ ദൃശ്യം സ്‌കൂളിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നുവെങ്കിലും മുഖം മറച്ച നിലയിലായിരുന്നു. സ്മാര്‍ട്ട് ക്ലാസുമായി ബന്ധപ്പെട്ട് ഏതാനും മാസം മുമ്പാണ് ടാബുകൾ ഇവിടെ എത്തിച്ചത്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്‌കൂളിലെത്തി പരിശോധന നടത്തി. ബേക്കല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ യു.പി. വിപിന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. അശ്ലീല ദൃശ്യമുണ്ടെന്ന് ഭീഷണി; രണ്ടുപേര്‍ക്കെതിരെ കേസ് കാസർകോട്: അശ്ലീല ദൃശ്യമടങ്ങിയ വിഡിയോ ഉണ്ടെന്നും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും പറഞ്ഞ് യുവതിക്ക് ഭീഷണി. യുവതിയുടെ പരാതിയില്‍ ഷാജഹാന്‍, റിച്ചു എന്നിവര്‍ക്കെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു. കലാകേന്ദ്രത്തിനുനേരെ അക്രമം: കേസെടുത്തു ബേക്കല്‍: കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള കലാകേന്ദ്രത്തിനുനേരെ നടന്ന അക്രമവുമായി ബന്ധപ്പെട്ട് ബേക്കല്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞയാഴ്ച മുന്‍മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്ത കരിച്ചേരി കലാകേന്ദ്രത്തിന്റെ ഹാളിന് നേരെയാണ് കഴിഞ്ഞ ദിവസം അക്രമം നടന്നത്. ഓഫിസിന്റെ ജനല്‍ചില്ലുകള്‍ ആക്രമണത്തില്‍ തകര്‍ന്നിരുന്നു. ഓഫിസിന് മുന്നില്‍ സ്ഥാപിച്ച കൊടിമരവും തകർത്തു. സി.പി.എം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
Show Full Article
Next Story