Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2022 5:29 AM IST Updated On
date_range 1 March 2022 5:29 AM ISTജില്ലയില്‍ 1350 പട്ടയങ്ങള്‍ വിതരണം ചെയ്യും -മന്ത്രി കെ. രാജൻ
text_fieldsbookmark_border
കാസർകോട്: സർക്കാറിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി ജില്ലയിൽ 1,350 പട്ടയങ്ങള്‍ വിതരണം ചെയ്യുമെന്ന് മന്ത്രി കെ. രാജന്‍. ജനുവരി 31 വരെയുള്ള എല്ലാ ഭൂമി തരംമാറ്റത്തിന്റെയും അപേക്ഷകൾ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ റവന്യൂ വകുപ്പിന്‍റെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കാന്‍ വില്ലേജുതല ജനകീയ സമിതി രൂപവത്കരിക്കും. മാര്‍ച്ച് മൂന്നാം വാരത്തിലെ വെള്ളിയാഴ്ച മൂന്നുമണിക്ക് വില്ലേജുതല ജനകീയ സമിതി ചേരും. ഇത് എല്ലാ മാസവും ചേരും. യോഗത്തിന്റെ കണ്‍വീനര്‍ വില്ലേജ് ഓഫിസറായിരിക്കും. ജില്ലയിലെ റവന്യൂ വകുപ്പ് ഓഫിസുകൾ മൂന്നു മാസത്തിനകം ഇ-ഓഫിസ് ആക്കുമെന്നും അദ്ദേഹം പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, എ.ഡി.എം എ.കെ. രമേന്ദ്രന്‍, സബ് കലക്ടര്‍ ഡി.ആര്‍. മേഘശ്രീ, ആര്‍.ഡി.ഒ അതുല്‍ സ്വാമിനാഥ്, ജില്ല ലോ ഓഫിസര്‍ കെ. മുഹമ്മദ് കുഞ്ഞി, സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. സലീം, കാസര്‍കോട് വികസന പാക്കേജ് സ്പെഷ്യല്‍ ഓഫിസര്‍ ഇ.പി. രാജ്മോഹന്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story