Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 5:28 AM IST Updated On
date_range 10 Jun 2022 5:28 AM ISTമെട്രോ മുഹമ്മദ് ഹാജി അനുസ്മരണ സംഗമം 13ന്
text_fieldsbookmark_border
കാഞ്ഞങ്ങാട്: മെട്രോ മുഹമ്മദ് ഹാജിയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് സംസ്ഥാന ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന അനുസ്മരണ സംഗമം 13ന് കാഞ്ഞങ്ങാട് ടൗൺ ഹാളിൽ രാവിലെ 9.30 മുതൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ചടങ്ങ് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്യും. സമിതി ജില്ല ചെയർമാൻ മുഹമ്മദ് ഇബ്രാഹിം പാവൂർ അധ്യക്ഷത വഹിക്കും. പ്രഥമ മെട്രോ മുഹമ്മദ് ഹാജി എക്സലൻസ് അവാർഡ് ജേതാക്കൾക്ക് മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പുരസ്കാരങ്ങൾ സമർപ്പിക്കും. രാജ്മോഹൻ ഉണ്ണിത്താൻ എം.പി അനുസ്മരണ പ്രഭാഷണം നടത്തും. മുൻ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ മെട്രോ സ്മാരക വിദ്യാഭ്യാസ പദ്ധതിയും സി.പി.എം സംസ്ഥാന സമിതി അംഗം കെ.പി. സതീഷ് ചന്ദ്രൻ കാരുണ്യ പദ്ധതിയും ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ കുഞ്ഞാമദ് സി. പാലക്കി, കൺവീനർ സി. മുഹമ്മദ് കുഞ്ഞി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ബഷീർ ആറങ്ങാടി, ട്രഷറർ പുത്തൂർ മുഹമ്മദ് കുഞ്ഞി, വൈസ് ചെയർമാൻമാരായ സി.കെ റഹ്മത്തുല്ല, മൊയ്തു ഹാജി സുറൂർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story