Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2022 11:58 PM GMT Updated On
date_range 21 April 2022 11:58 PM GMTസാക്ഷരത മികവുത്സവം: പരീക്ഷയെഴുതാന്‍ 1192 പേർ
text_fieldsbookmark_border
കാസർകോട്: സംസ്ഥാന സാക്ഷരത മിഷന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 24 ഞായറാഴ്ച നടക്കുന്ന സാക്ഷരത മികവുത്സവം പരീക്ഷയില്‍ ജില്ലയില്‍ 1,192 മുതിര്‍ന്നവര്‍ സാക്ഷരത പരീക്ഷയെഴുതും. പുരുഷന്മാര്‍ 272, സ്ത്രീകള്‍ 920. പട്ടികജാതി വിഭാഗത്തില്‍ 375, പട്ടികവര്‍ഗ വിഭാഗത്തില്‍ 366 പേര്‍ പരീക്ഷയെഴുതും. കന്നട വിഭാഗത്തില്‍ 459ഉം മലയാളം വിഭാഗത്തില്‍ 733 പേരും സാക്ഷരത പരീക്ഷയെഴുതും. കോവിഡ് കാലഘട്ടത്തില്‍ സാക്ഷരത മിഷന്‍ പ്രവര്‍ത്തകരും പഠിതാക്കളുടെ കുടുംബാംഗങ്ങളും കൂടിയാണ് മുതിര്‍ന്നവരെ പഠിപ്പിച്ചിരുന്നത്. സാക്ഷരതമിഷന്‍ തുടര്‍വിദ്യാകേന്ദ്രത്തിലും സ്‌കൂളുകളിലും സാംസ്‌കാരിക നിലയത്തിലുമായി 55 പരീക്ഷകേന്ദ്രങ്ങളാണുള്ളത്. ജനപ്രതിനിധികളും സാക്ഷരത പ്രവര്‍ത്തകരും പരീക്ഷക്ക് നേതൃത്വം കൊടുക്കും. രാവിലെ 10 മുതല്‍ ഉച്ച ഒന്ന് വരെയാണ് പരീക്ഷ. 70 മാര്‍ക്കിന് എഴുത്തുപരീക്ഷയും 30 മാര്‍ക്കിന് വാചാ പരീക്ഷയുമാണുള്ളത്. മികവുത്സവം സാക്ഷരത പരീക്ഷയുടെ ജില്ലതല ഉദ്ഘാടനം പള്ളിക്കര ഗ്രാമപഞ്ചായത്തിലെ ചേറ്റുകുണ്ടില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ പഠിതാക്കള്‍ക്ക് ചോദ്യപേപ്പര്‍ നല്‍കി നിർവഹിക്കും. നഗരത്തിലെ വീടുകളിലേക്ക് 1000 കിച്ചൺ ബിന്നുകള്‍ കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിലെ വീടുകളിലേക്ക് കിച്ചൺ ബിന്നുകള്‍ വിതരണം ചെയ്തു. ജൈവമാലിന്യ നിക്ഷേപം അവസാനിപ്പിക്കാന്‍ നഗരസഭ തീരുമാനിച്ചതിന്‍റെ ഭാഗമായാണ് നടപടി. ആദ്യഘട്ടത്തില്‍ ബോധവത്കരണം നടത്തും. ആവശ്യമെങ്കില്‍ തുടര്‍ന്ന് വീടുകളില്‍ കിച്ചൺ ബിന്‍ എന്ന നിര്‍ബന്ധിത നടപടിയിലേക്ക് നീങ്ങും. 1000 കിച്ചൺ ബിന്നുകള്‍ വിതരണം ചെയ്യാനാണ് തീരുമാനം. ബിന്നില്‍ നിക്ഷേപിക്കുന്ന ജൈവമാലിന്യം രാസപ്രക്രിയ വഴി ദുര്‍ഗന്ധമില്ലാതെ വളമായി മാറും. ക്രമമായാണ് ബിന്നുകളില്‍ ജൈവവസ്തുക്കള്‍ നിറക്കേണ്ടത്. വീടുകളിലേക്ക് നല്‍കുന്ന കിച്ചണ്‍ ബിന്നുകളുടെ വിതരണം നഗരസഭ ചെയര്‍പേഴ്സൻ കെ.വി. സുജാത നിർവഹിച്ചു. ആരോഗ്യകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സൻ കെ.വി. സരസ്വതി അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി ചെയര്‍മാന്മാരായ പി. അഹമ്മദലി, കെ. അനീശന്‍, കൗണ്‍സിലര്‍മാരായ കെ.കെ. ജാഫര്‍, കെ. രവീന്ദ്രന്‍, എം. ശോഭന, പി.വി. മോഹനന്‍, പള്ളിക്കൈ രാധാകൃഷ്ണന്‍, പ്രഭാവതി, ഫൗസിയ ഷെരീഫ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അരുള്‍ എന്നിവര്‍ സംബന്ധിച്ചു. ഫോട്ടോ: കാഞ്ഞങ്ങാട് നഗരസഭയിലെ വീടുകളിലേക്ക് കിച്ചൺ ബിന്നുകള്‍ വിതരണം നഗരസഭ ചെയര്‍പേഴ്സൻ കെ.വി. സുജാത നിര്‍വഹിക്കുന്നു
Next Story