Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2022 12:03 AM GMT Updated On
date_range 20 April 2022 12:03 AM GMTഎയിംസ്: 101ാം ദിനത്തിൽ നഞ്ചുണ്ടസ്വാമി പങ്കെടുക്കും
text_fieldsbookmark_border
കാസർകോട്: എയിംസ് ജനകീയ കൂട്ടായ്മ കാസർകോട് പുതിയ ബസ്റ്റാൻഡ് പരിസരത്ത് നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിൻെറ നൂറ്റൊന്നാം ദിവസത്തെ പരിപാടികൾ ഏപ്രിൽ 23 ന് നടക്കും. 101 വനിതകൾ നടത്തുന്ന നിരാഹാര സമരം കർണാടക രാജ്യ റെയ്ത്ത് സംഘം പ്രസിഡന്‍റ് ചുക്കി നഞ്ചുണ്ടസ്വാമി ഉദ്ഘാടനം ചെയ്യും. കേന്ദ്രം കേരളത്തിന് പ്രഖ്യാപിച്ച എയിംസ് കാസർകോട് സ്ഥാപിക്കാൻ നടപടിയെടുക്കുകയാണ് സമരത്തിൻെറ പ്രധാന ആവശ്യം. ഇതിനായി കേരള സർക്കാർ കേന്ദ്രത്തിനു നൽകിയ പ്രൊപ്പോസലിൽ കാസർകോടിൻെറ പേരും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ജനുവരി 13 നാണ് നിരാഹാര സമരം ആരംഭിച്ചത്. എൻഡോസൾഫാൻ ദുരന്തങ്ങൾ ആവർത്തിക്കുമ്പോൾ എയിംസ് ജില്ലയിൽ തന്നെയാണ് വേണ്ടതെന്നും രോഗമെന്തന്നറിയാതെ കുട്ടികൾ മരിച്ചുതീരുന്നത് ബന്ധപ്പെട്ടവർ കാണാതെ പോകരുതെന്നും സംഘാടകർ പറഞ്ഞു. ഏപ്രിൽ 23 ന് സമരപ്പന്തലിൽ ബാലചന്ദ്രൻ കൊട്ടോട്ടിയുടെ ഫ്ലൂട്ട് , ഈശ കിഷോറിന്റെ നൃത്തം, ഗോകുലും സംഘവും അവതരിപ്പിക്കുന്ന നാടൻ പാട്ട് , ഫ്രൈഡെ കൾചറൽ സെന്റർ തൈക്കടപ്പുറത്തിന്റെ കോൽക്കളി, ചെറുവത്തൂർ കണ്ണങ്കൈ അമ്പലത്തറ മെഹന്ദി വനിതാ വേദി ഒരുക്കുന്നു ഒപ്പന, തിരുവാതിര, ചന്ദ്രൻ കരുവാക്കോടിന്റെ നാടകം പുലി കേശി തുടങ്ങിയവയും അരങ്ങേറുമെന്ന് ചെയർമാൻ കെ.ജെ. സജിയും ജനറൽ കൺവീനർ ഫറീന കോട്ടപ്പുറവും അറിയിച്ചു.
Next Story