Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2022 5:36 AM IST Updated On
date_range 13 Feb 2022 5:36 AM ISTപ്രധാനമന്ത്രിക്ക് 1000 പോസ്റ്റ് കാർഡുകൾ അയക്കും
text_fieldsbookmark_border
കാഞ്ഞങ്ങാട്: മുതിർന്ന പൗരന്മാർക്ക് റെയിൽവേ യാത്രക്ക് നൽകിയിരുന്ന ഇളവുകൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സീനിയർ സിറ്റിസൺസ് സർവിസ് കൗൺസിൽ സംസ്ഥാന കമ്മിറ്റി 50,000 പോസ്റ്റ് കാർഡുകൾ പ്രധാനമന്ത്രിക്ക് അയക്കുന്നതിന്റെ ഭാഗമായി ജില്ലയിൽനിന്ന് 1000 കാർഡുകൾ 10 കേന്ദ്രങ്ങളിൽനിന്ന് ഈമാസം 15ന് പോസ്റ്റ് ചെയ്യും. ഇതിന്റെ ഭാഗമായി അതതു കേന്ദ്രങ്ങളിൽ ഒപ്പുശേഖരണ കാമ്പയിൻ നടത്തും. 1999ൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച വയോജന നയത്തിന്റെ അടിസ്ഥാനത്തിൽ നൽകിയിരുന്ന മുതിർന്ന പൗരന്മാർക്കുള്ള ആനുകൂല്യങ്ങൾ കോവിഡിനെ തുടർന്ന് 2020 മാർച്ച് മുതൽ നിർത്തലാക്കിയിരുന്നു. സംഘടനയുടെ സാന്ത്വനം ഫണ്ടിൽനിന്ന് അർഹരായവർക്ക് ധനസഹായം നൽകാനും മെംബർഷിപ് പ്രവർത്തനം മാർച്ച് 31ന് മുമ്പ് പൂർത്തിയാക്കാനും യോഗം തിരുമാനിച്ചു. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വയോജന ഗ്രാമസഭ വിളിച്ചുചേർക്കണമെന്നും പദ്ധതി വിഹിതത്തിന്റെ 10 ശതമാനം മുതിർന്ന പൗരന്മാരുടെ ക്ഷേമപ്രവർത്തനത്തിന് വിനിയോഗിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് ബാലൻ ഓളിയക്കാൻ അധ്യക്ഷത വഹിച്ചു. ബി.പി. അഗ്ഗിത്തായ, ടി.വി. രവി, കെ. കുഞ്ഞമ്പു, പി.ഭരതൻ, കെ.കെ. വത്സലൻ, എം.കെ. അബ്ദുല്ല, ലീലാമ്മ പ്രതാപചന്ദ്രൻ, സുരേഷ് നീലേശ്വരം, കെ. കുഞ്ഞിക്കണ്ണൻ, കൃഷ്ണൻ പുതിയപറമ്പിൽ, എ.വി. നാരായണൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story