Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2022 5:28 AM IST Updated On
date_range 7 April 2022 5:28 AM ISTതൃക്കരിപ്പൂർ മത്സ്യമാർക്കറ്റ് ഉദ്ഘാടനം 10ന്
text_fieldsbookmark_border
തൃക്കരിപ്പൂർ: പുനർ നിർമിച്ച തൃക്കരിപ്പൂർ മത്സ്യമാർക്കറ്റ് ഈ മാസം 10ന് തുറക്കും. ഗ്രാമപഞ്ചായത്തിൻെറ തനതുഫണ്ടിൽനിന്ന് 90 ലക്ഷം ചെലവഴിച്ചാണ് ഇരുനില മാർക്കറ്റ് സമുച്ചയം നിർമാണം പൂർത്തിയാക്കിയത്. ബയോഗ്യാസ് പ്ലാന്‍റിനോട് ചേർന്ന് നേരത്തേ ഉണ്ടായിരുന്ന മേൽക്കൂരയും ഇരിപ്പിടങ്ങളും നീക്കം ചെയ്ത സ്ഥലത്ത് പുതിയ കെട്ടിടം പൂർത്തിയായി. സ്റ്റാളുകളിൽ ഫാനുകളും മറ്റും ഘടിപ്പിക്കുന്ന പ്രവൃത്തിയും പൂർത്തിയായി. കെട്ടിടത്തിൽ സൗകര്യപ്രദമായി ഇരുന്ന് മീൻ വിൽക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഓവുചാൽ സംവിധാനവും ഒരുക്കും. സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച കുരുക്കുകൾ അഴിയാത്ത സാഹചര്യത്തിൽ ലഭ്യമായ സ്ഥലത്താണ് മാർക്കറ്റ് കോംപ്ലക്‌സ് നിർമിച്ചത്. ആധുനിക രീതിയിലുള്ള മത്സ്യവിപണനത്തിനും സൂക്ഷിപ്പിനും മുൻതൂക്കം നൽകുന്ന രീതിയിലാണ് രൂപകൽപന. 2013 ഫെബ്രുവരിയിൽ തീരദേശ വികസന അതോറിറ്റിയുടെ നേതൃത്വത്തില്‍ തൃക്കരിപ്പൂര്‍ മത്സ്യ മാര്‍ക്കറ്റ് നവീകരിക്കുന്നതിൻെറ മുന്നോടിയായി ഉദ്യോഗസ്ഥ സംഘം മാര്‍ക്കറ്റും പരിസരവും സന്ദര്‍ശിച്ചിരുന്നു. രണ്ടര കോടി രൂപ ചെലവിട്ട് നവീകരിക്കാനുള്ള പദ്ധതിയും തയാറാക്കി. നവീകരണത്തിനാവശ്യമായി വരുന്ന ഭൂമി സ്വകാര്യ വ്യക്തിയില്‍ നിന്നു ലഭ്യമാക്കാനായിരുന്നു ഉദ്ദേശ്യം. എന്നാൽ, വർഷങ്ങൾ കഴിഞ്ഞിട്ടും ഭൂമി ഏറ്റെടുക്കൽ യാഥാർഥ്യമായില്ല. ഇതോടെയാണ്, സ്വന്തം നിലക്ക് മാർക്കറ്റ് നവീകരിക്കാൻ തീരുമാനിച്ചത്. പടം tkp fish market തൃക്കരിപ്പൂർ മത്സ്യമാർക്കറ്റ് സമുച്ചയം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story