Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമുപ്പത്തിയേഴിലും...

മുപ്പത്തിയേഴിലും മുട്ടിലിഴഞ്ഞ്​​... (10)

text_fields
bookmark_border
ജില്ലക്ക്​ വേണ്ടത്​ യോജിച്ച മുന്നേറ്റം സാക്ഷാൽ പണ്ഡിറ്റ്​ ജവഹർലാൽ നെഹ്​റുവിനെ എ.കെ.ജി മത്സരിക്കാൻ വെല്ലുവിളിച്ച മണ്ഡലമാണ്​ കാസർകോട്​. ചുവപ്പുകോട്ടയെന്ന ധൈര്യത്തിലായിരുന്നു ഇൗ വെല്ലുവിളി​. 1957 മുതൽ തുടർച്ചയായി മൂന്നുതവണ പാവങ്ങളുടെ പടത്തലവൻ പ്രതിനിധാനം ചെയ്​ത ലോക്​സഭ മണ്ഡലമാണിത്. കേരളത്തി​ൻെറ ആദ്യ മുഖ്യമന്ത്രിയായി ഇ.എം.എസ്​ നമ്പൂതിരിപ്പാടിനെ​ തെരഞ്ഞെടുത്തത്​ നീലേശ്വരം മണ്ഡലം. മുഖ്യമന്ത്രിയായി ഇ.കെ. നായനാർ മത്സരിച്ചു ജയിച്ചത്​ തൃക്കരിപ്പൂർ മണ്ഡലത്തിൽനിന്ന്​. പറഞ്ഞുവരുന്നത്​ കേരളത്തിലെ കമ്യൂണിസ്​റ്റ്​ പാർട്ടിയും കാസർകോടുമായുള്ള ബന്ധം ചില്ലറയല്ല. കാലക്രമത്തിൽ ചില മാറ്റങ്ങൾ വന്നെങ്കിലും കാസർകോട്​ ജില്ലയിൽ ഇടതുമുന്നണിക്ക്​ തന്നെയാണ്​ മേധാവിത്തം. അഞ്ച്​ നിയമസഭ മണ്ഡലങ്ങളിൽ മൂന്നെണ്ണവും ഇടതുമുന്നണിക്കാണ്​. രാഷ്​ട്രീയക്കാർക്കു പുറമെ അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ പോലുള്ള പ്രശസ്​തരായ ഒ​േട്ടറെ പേരുടെ ജന്മനാടാണ്​ കാസർകോട്​. മുഖ്യമന്ത്രിമാർക്ക്​ പുറമെ മിക്ക മന്ത്രിസഭകളിലും കാസർകോട്​ ജില്ലയിൽനിന്നുള്ളവർ ഉണ്ടാകും. ജില്ലക്ക്​ 37വയസ്സ്​ തികയു​േമ്പാഴും സംസ്​ഥാനത്തെ മറ്റ്​ ജില്ലകളിലേതിനു തുല്യമായ ഒരു പരിഗണനയും ലഭിച്ചി​ല്ല. പ്രഭാകരൻ കമീഷൻ റിപ്പോർട്ടിനെ തുടർന്ന്​ കാസർകോട്​ വികസന പാക്കേജ്​ വന്നതാണ്​ പ്രതീക്ഷയുണ്ടാക്കുന്ന ഏകകാര്യം. എയിംസിനുവേണ്ടി ശ്രമിക്കുന്ന ജില്ലക്ക്,​ തുടങ്ങിവെച്ച മെഡിക്കൽ കോളജെങ്കിലും ഉടൻ യാഥാർഥ്യമാക്കിയേ പറ്റൂ. മന്ത്രിമാരെ കാണാൻ ഒറ്റക്കൊറ്റക്ക്​ രണ്ടാം പിണറായി മ​ന്ത്രിസഭ അധികാരമേറ്റതോടെ എം.എൽ.എമാർ മുഖ്യമന്ത്രിയെയും മ​ന്ത്രിമാരെയും കാണുന്നുണ്ട്​. ജില്ലയിലെ എം.എൽ.എമാരും മന്ത്രിയെക്കണ്ട്​ മെഡിക്കൽ കോളജ്​ ഉൾപ്പെടെയുള്ള പ്രശ്​നങ്ങൾ ചൂണ്ടിക്കാട്ടി നിവേദനം നൽകി. ജില്ലയിലെ അഞ്ച്​ എം.എൽ.എമാരും ഒരുമിച്ച്​ ഒരു സന്ദർശനമെന്നതാണ്​ ജനം ആഗ്രഹിക്കുന്നത്​. പാർട്ടിയും മുന്നണി​യുമൊക്കെ വിചാരിച്ചെങ്കിലേ ഇത്തരം സ്വപ്​നം നടക്കൂവെന്നും വോട്ടർമാർക്കറിയാം. എങ്കിലും അത്തരമൊരു മുന്നേറ്റമാണ്​ ജില്ലയുടെ പിന്നാക്കാവസ്​ഥക്ക്​ ഏറ്റവും വലിയ പരിഹാരം. ജനസംഖ്യയിൽ കാസർകോടിനേക്കാൾ പിറകിലുള്ള പത്തനംതിട്ടയിൽ കൂടുതൽ സ്​കൂളുകളും കോളജുകളും എല്ലാം വന്നതിൽ ഇത്തരം കൂട്ടായ പ്രവർത്തനത്തിനും പങ്കുണ്ട്​. നിർഭാഗ്യവശാൽ കാസർകോട്ട്​​ അത്തരമൊരു നീക്കവും ഉണ്ടാവുന്നില്ല. സന്നദ്ധ സംഘടനകളും കൂട്ടായ്​മയും നടത്തുന്ന യോജിച്ച മുന്നേറ്റങ്ങൾക്കും തടസ്സമാവുന്നത്​ രാഷ്​ട്രീയക്കാരാണ്​ എന്നാണ്​ പ്രധാന പരാതി. അതിനാൽ തന്നെ ഒരു മുന്നേറ്റവും എവിടെയുമെത്തുന്നില്ല. -ഉദ്യോഗസ്​ഥ പ്രശ്​നം ജില്ലയിൽ പല പദ്ധതികളും മന്ദഗതിയിലാവുന്നതി​ൻെറ പ്രധാന കാരണങ്ങളിലൊന്ന്​ തദ്ദേശീയരായ ഉദ്യോഗസ്​ഥരുടെ കുറവാണെന്ന്​ ഉദ്യോഗസ്​ഥർ തന്നെ സമ്മതിക്കുന്നു. ജീവനക്കാരിൽ നല്ലൊരു ശതമാനം തെക്കുനിന്നുള്ളവരാണ്​. വടക്കേയറ്റത്തെ ഒരു ജില്ലയെന്ന നിലക്ക്​ മനസ്സില്ലാ മനസ്സോടെയാണ്​ ജീവനക്കാർ ഇവിടേക്ക്​ എത്തുന്നത്​. ചിലർ വിരമിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെയാണ്​ എത്തുന്നത്​. ചിലരാവ​െട്ട ദീർഘാവധിയിൽ. മറ്റു ചിലർ ഇടക്കിടെ അവധി. ഇതെല്ലാം പല പദ്ധതികളെയും ബാധിക്കുന്നതായി മുതിർന്ന ഉദ്യോഗസ്​ഥൻ പറഞ്ഞു. വിവിധ വകുപ്പുകളിലെ പ്രവർത്തനങ്ങൾ നീണ്ടുപോകുന്നുണ്ട്​. ത​ദ്ദേശീയരുടെ കുറവ്​ ലോക്​ഡൗണിൽ കാര്യമായി ബാധിച്ചെന്ന്​ ഒര​ു ഉദ്യോഗസ്​ഥ വെളിപ്പെടുത്തി. പി.എസ്​.സിയിൽ ചില ക്ലറിക്കൽ തസ്​തികകളിൽ അതത്​ ജില്ലക്കാർക്ക്​ വെയ്​റ്റേജ്​ നൽകിയത്​ ഇ​പ്പോഴില്ല. അതത്​ ജില്ലക്കാർക്ക്​ ഗുണകരമായ ഇൗ ഇളവ്​ കോടതി ഇടപെടലിലൂടെയാണ്​ ഇല്ലാതായത്​. -ഉദ്യോഗാർഥിയാവു​േമ്പാൾ മുൻഗണന എൽ.ഡി ക്ലർക്ക്​, ലാസ്​റ്റ്​ ഗ്രേഡ്​, എൽ.പി.എസ്​.എ, യു.പി.എസ്​.എ, എച്ച്​.എസ്​.എ തുടങ്ങിയ തസ്​തികകളിൽ അപേക്ഷിക്കു​േമ്പാൾ കാസർകോട്​ ജില്ലക്ക്​ വലിയ പരിഗണനയാണ്​. സർക്കാർ ജോലിയിൽ വലിയ താൽപര്യമൊന്നും കാണിക്കാത്ത യുവാക്കൾ ഇവിടെ​ ഉണ്ടെന്നതു തന്നെയാണ്​ ഉദ്യോഗാർഥികളുടെ കാസർകോട്​ പ്രേമത്തിനു കാരണം. ഇപ്പോൾ തന്നെ സംസ്​ഥാനത്ത്​ ഏറ്റവും കൂടുതൽ അധ്യാപക ഒഴിവുള്ള ജില്ലയാണ്​ കാസർകോട്​. ​ജില്ലക്കു തെക്കുനിന്നുള്ളവർ അപേക്ഷിച്ച്​ ജോലി കിട്ടിയാലുടൻ സ്​ഥലംമാറ്റമാറ്റത്തിനാണ്​ ശ്രമിക്കുന്നത്​. ജില്ലതല നിയമനമാണെന്നും സീനിയോറിറ്റി നഷ്​ടപ്പെടുമെന്ന് തിരിച്ചറിഞ്ഞിട്ടും അതൊന്നും വകവെക്കാതെ സ്​ഥലംമാറ്റിയവരുണ്ട്​. ​ ജില്ലയിലെ യുവാക്കളെ സർക്കാർ സർവിസിൽ എത്തിക്കുക ലക്ഷ്യമിട്ട്​ സന്നദ്ധ സംഘടനകളും മറ്റും വിവിധ പരിശീലനങ്ങൾ നൽകുന്നുണ്ട്​. യുവാക്കളെ അപേക്ഷിച്ച്​ യുവതികളാണ്​ ഇതിൽ കൂടുതൽ പ​െങ്കടുക്കുന്നത്​. (അവസാനിച്ചു) -എം.സി.നിഹ്​മത്ത്​ box കാസർകോട്​ ജില്ല വിവിധ മേഖലകളിൽ നേരിടുന്ന പോരായ്​മകളും അവഗണനകളും സംബന്ധിച്ച്​ വായനക്കാർക്ക്​ പ്രതികരിക്കാം. ഇ–മെയിൽ വിലാസം madhyamamksd@gmail.com
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story