Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകരിപ്പൂർ വഴി കടത്ത്​:...

കരിപ്പൂർ വഴി കടത്ത്​: കാഞ്ഞങ്ങാട്​ സ്വദേശിയുൾ​െപ്പടെ 10പേർ അറസ്റ്റിൽ

text_fields
bookmark_border
കാഞ്ഞങ്ങാട്: കരിപ്പൂര്‍ വിമാനത്താവളം വഴി സ്വർണം കടത്തുന്നതിനിടയിൽ കാഞ്ഞങ്ങാട്​ സ്വദേശിയുൾ​െപ്പടെ 10 പേരെ കസ്റ്റംസ്​ പിടികൂടി. ഒന്നര കോടി രൂപ വിലമതിക്കുന്ന രണ്ടു കിലോ എഴുനൂറ് ഗ്രാം സ്വര്‍ണമാണ്​ മൂന്ന് യാത്രക്കാരില്‍നിന്നായി പൊലീസ് പിടികൂടിയത്​. ദു​ൈബയില്‍നിന്ന് എത്തിയ കാഞ്ഞങ്ങാട് സ്വദേശി അസറുദ്ദീന്‍, ഷാര്‍ജയില്‍നിന്നെത്തിയ കണ്ണൂര്‍ സ്വദേശി ആബിദ്, മലപ്പുറം സ്വദേശി ആസിഫലി എന്നിവരാണ് പിടിയിലായത്​. ശരീരത്തി‍ൻെറ രഹസ്യ ഭാഗത്ത് ഒളിപ്പിച്ചിരിക്കുകയായിരുന്ന സ്വര്‍ണം, കസ്റ്റംസ് പരിശോധന കഴിഞ്ഞു പുറത്തിറങ്ങിയ ശേഷം പൊലീസ്​ കണ്ടെത്തുകയായിരുന്നു. ഇവരെ സ്വീകരിക്കാനെത്തിയവരെയും പൊലീസ് പിടികൂടിയിട്ടുണ്ട്. സ്വീകരിക്കാനെത്തിയവര്‍ വന്ന മൂന്ന് കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. പർദയിൽ ഒളിപ്പിച്ച്​ സ്വർണക്കടത്ത്​ മംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വർണം പര്‍ദയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യുവതി കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായി. വെള്ളിയാഴ്ച ദു​ൈബയില്‍നിന്നുള്ള വിമാനത്തില്‍ മംഗളൂരു വിമാനത്താവളത്തിലെത്തിയ യുവതിയെ കസ്റ്റംസ് പരിശോധിച്ചപ്പോഴാണ് പര്‍ദയുടെ ബട്ടണില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന 5.34 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം കണ്ടെത്തിയത്. ചെറിയ വളയത്തി‍ൻെറ ആകൃതിയിലുള്ള സ്​പ്ലിറ്റ്​ വാഷറി‍ൻെറ രൂപത്തിലാണ് സ്വര്‍ണം ഒളിപ്പിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story