Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2022 5:28 AM IST Updated On
date_range 27 March 2022 5:28 AM ISTതുല്യത രജിസ്‌ട്രേഷന്‍ 10 വരെ
text_fieldsbookmark_border
കാസർകോട്: സംസ്ഥാന സാക്ഷരത മിഷന്‍ നടപ്പാക്കുന്ന 10, ഹയര്‍സെക്കൻഡറി തുല്യത കോഴ്‌സുകളുടെ പുതിയ ബാച്ച് രജിസ്‌ട്രേഷന്‍ ഏപ്രില്‍ 10വരെ നടത്താം. ഏഴാം ക്ലാസ് വിജയിച്ചവര്‍ക്കും സാക്ഷരതമിഷന്‍ ഏഴാംതരം തുല്യത വിജയിച്ചവര്‍ക്കും 10ാം തരത്തിന് രജിസ്റ്റര്‍ ചെയ്യാം. പ്രായം 17 വയസ്സ്. 10ാം തരം തുല്യതയോ പത്താംക്ലാസോ വിജയിച്ചവര്‍ക്കും ഹയര്‍സെക്കൻഡറി തോറ്റവര്‍ക്കും ഹയര്‍സെക്കൻഡറി തുല്യത കോഴ്‌സിന് അപേക്ഷിക്കാം. 22 വയസ്സ് പൂര്‍ത്തിയായിരിക്കണം. ട്രാന്‍സ്‌ജെന്‍ഡര്‍, എസ്.സി, എസ്.ടി വിഭാഗത്തിലുള്ളവര്‍ക്ക് ഫീസിളവുണ്ട്. 10ാം തരം രജിസ്‌ട്രേഷന്‍ ഫീസ് 100 രൂപ. കോഴ്‌സ് ഫീസ് 1750 രൂപ. ഹയര്‍സെക്കൻഡറി രജിസ്ട്രേഡൻ ഫീസ് 300 രൂപ. കോഴ്‌സ് ഫീസ് 2200 രൂപ. എല്ലാ അവധി ദിവസങ്ങളിലും ക്ലാസ് ഉണ്ടായിരിക്കും. ജോലിയുള്ളവര്‍ക്കും അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള വെബ്‌സൈറ്റ് വിലാസം: www.literacymissionkerala.org ഫോണ്‍: 04994 255507, 8281175355, 8848858503. ---------------- സ്‌പെഷല്‍ സ്‌കൂളില്‍ ഒഴിവ് പെരിയ: പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്തിനുകീഴിലെ മഹാത്മ മോഡല്‍ സ്‌പെഷല്‍ സ്‌കൂളില്‍ വിവിധ തസ്തികകളില്‍ ഒഴിവുണ്ട്. യോഗ്യത സ്‌പെഷല്‍ ടീച്ചര്‍ -ആര്‍ട്‌സ്/സയന്‍സ് /കോമേഴ്‌സ് ബിരുദവും ഡിപ്ലോമ ഇന്‍ സ്‌പെഷല്‍ എജുക്കേഷനും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും. സ്പീച് തെറപ്പിസ്റ്റ് -ബി.എ.എസ്.എല്‍.പി /ഡിപ്ലോമ ഇന്‍ മള്‍ട്ടിപ്പ്ള്‍ റിഹാബിലിറ്റേഷന്‍ തെറപ്പി/ബി.എഡ് (ഹിയറിങ് ഇംപയർഡ്), അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും ആവശ്യം. ഫിസിയോ തെറപ്പിസ്റ്റ് -ബാച്ചിലര്‍ ഓഫ് ഫിസിയോതെറപ്പി /ഡിപ്ലോമ ഇന്‍ മള്‍ട്ടി റിഹാബിലിറ്റേഷന്‍ വര്‍ക്ക് /സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ റിഹാബിലിറ്റേഷന്‍ തെറപ്പി. ഡ്രോയിങ് ടീച്ചര്‍ -എസ്.എസ്.എല്‍.സി/ഡിഗ്രി /ഡിപ്ലോമ /സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡ്രോയിങ്. ക്ലര്‍ക്ക് -എസ്.എസ്.എല്‍.സി /എച്ച്.എസ്.സി/വി.എച്ച്.എസ്.സി/ ഡിഗ്രിയും കമ്പ്യൂട്ടര്‍ പരിജ്ഞാനവും മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയവും ആവശ്യം. ഫോണ്‍: 0467 2234030, 9496049659. -------------------------- ജില്ല ആസൂത്രണ സമിതിയോഗം ഒന്നിന് കാസർകോട്: 14ാം പഞ്ചവത്സര പദ്ധതി രൂപവത്കരണത്തിന് മുന്നോടിയായി ജില്ല റിസോഴ്‌സ് സെന്ററിലെ അംഗങ്ങളുടെ വിദഗ്ധ അഭിപ്രായം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ജില്ല ആസൂത്രണ സമിതി യോഗം ഏപ്രില്‍ ഒന്നിന് വെള്ളിയാഴ്ച ഉച്ച രണ്ടിനു ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. -------------------

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story