Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഅറിയിപ്പുകൾ 1

അറിയിപ്പുകൾ 1

text_fields
bookmark_border
വെറ്ററിനറി ഡോക്ടര്‍മാരുടെ ഒഴിവ് കാസർകോട്​: മൃഗസംരക്ഷണ വകുപ്പിനു കീഴില്‍ ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ വെറ്ററിനറി ഡോക്ടര്‍മാരെ ആവശ്യമുണ്ട്. വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. അഭിമുഖം ഡിസംബര്‍ 28ന് ഉച്ച രണ്ടിന് കാസര്‍കോട് സിവില്‍ സ്‌റ്റേഷനിലെ ജില്ല മൃഗസംരക്ഷണ ഓഫിസില്‍. ഫോണ്‍: 04994 255483. വള്ളവും എൻജിനും പരിശോധന 16ന് കാസർകോട്​: ജില്ലയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനത്തിനായി മണ്ണെണ്ണ പെര്‍മിറ്റ് അനുവദിക്കുന്നതിന് ഫിഷറീസ്, മത്സ്യഫെഡ്, സിവില്‍ സപ്ലൈസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ജനുവരി ഒമ്പതിന് നടത്താനിരുന്ന വള്ളവും എൻജിനും സംയുക്ത പരിശോധന ജനുവരി 16ലേക്ക് മാറ്റി. മെറിറ്റോറിയസ് സ്‌കോളര്‍ഷിപ് കാറഡുക്ക: ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മെറിറ്റോറിയസ് സ്‌കോളര്‍ഷിപ് പദ്ധതിയിലേക്ക് ബ്ലോക്കി‍ൻെറ പരിധിയില്‍ വരുന്ന പഞ്ചായത്തുകളിലെ പട്ടികജാതി വിദ്യാർഥികളില്‍നിന്ന്​ അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/എയ്ഡഡ് കോളജുകളില്‍ ബിരുദ, ബിരുദാനന്തര, പ്രഫഷനല്‍, ഡിപ്ലോമ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന പട്ടികജാതി വിഭാഗക്കാരും 2021-22 വര്‍ഷത്തില്‍ പഠനം തുടരുന്നവരുമായ വിദ്യാർഥികള്‍ക്കാണ് അവസരം. ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, സ്റ്റഡി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, റേഷൻ കാര്‍ഡ്, ജില്ല പഞ്ചായത്തില്‍നിന്നും ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തില്‍നിന്നും സ്‌കോളര്‍ഷിപ് ലഭിച്ചിട്ടില്ല എന്ന സാക്ഷ്യപത്രം, പാസ്​പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജനുവരി 15നകം കാറഡുക്ക ബ്ലോക്ക് പട്ടികജാതി വികസന ഓഫിസില്‍ അപേക്ഷിക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story