Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2022 12:01 AM GMT Updated On
date_range 11 May 2022 12:01 AM GMT'ഞങ്ങളും കൃഷിയിലേക്ക്' പരിപാടിക്ക് തുടക്കം
text_fieldsbookmark_border
ചെറുവത്തൂർ: സർക്കാറിന്റെ രണ്ടാം 100 ദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി ഭക്ഷ്യ സ്വയംപര്യാപ്തതയും സുരക്ഷിത ഭക്ഷ്യ ഉൽപാദനത്തിനുമായി കുടുംബങ്ങളെ സജ്ജമാക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന കൃഷിവകുപ്പ് ആരംഭിക്കുന്ന ജനകീയ പദ്ധതിയായ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ചെറുവത്തൂർ പഞ്ചായത്ത് തല ഉദ്ഘാടനം കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്‍റ് സി.വി. പ്രമീള അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി ചെയർമാന്മാരായ സി.വി. ഗിരീശൻ, പി.പത്മിനി, എം. രമണി, പഞ്ചായത്ത് അംഗങ്ങളായ രാജേന്ദ്രൻ പയ്യാടക്കത്ത്, പി. വസന്ത, പി.ടി.എ പ്രസിഡന്‍റ് എം. രാജൻ, എസ്.എം.സി ചെയർമാൻ വയലിൽ രാഘവൻ, പ്രിൻസിപ്പൽ ടി. സുമതി, പ്രധാനാധ്യാപകൻ കെ. ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. കൃഷി ഓഫിസർ പി.വി. ധന്യ സ്വാഗതവും അസി. കൃഷി ഓഫിസർ ഹരീന്ദ്രൻ തൈവളപ്പിൽ നന്ദിയും പറഞ്ഞു. പടം..' ഞങ്ങളും കൃഷിയിലേക്ക്' എന്ന പദ്ധതിയുടെ ചെറുവത്തൂർ പഞ്ചായത്ത് തല ഉദ്ഘാടനം കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എം. രാജഗോപാലൻ എം.എൽ.എ നിർവഹിക്കുന്നു
Next Story