Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2022 5:31 AM IST Updated On
date_range 11 May 2022 5:31 AM ISTഅസംഘടിത ക്ഷേമനിധി ഓഫിസ് ജില്ലയിൽ അനുവദിക്കണം
text_fieldsbookmark_border
ഉദുമ: അസംഘടിത മേഖലയിലെ ക്ഷേമനിധി ഓഫിസ് ജില്ലയിൽ സ്ഥാപിക്കണമെന്ന് കേരള ഫോട്ടോഗ്രാഫേഴ്സ് ആൻഡ് വിഡിയോ ഗ്രാഫേഴ്സ് യൂനിയൻ (സി.ഐ.ടി.യു) ജില്ല സമ്മേളനം ആവശ്യപ്പെട്ടു. വൈദ്യുതി മേഖല സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പള്ളിക്കര റെഡ് മൂൺ ബീച്ചിൽ മെട്രോ മോഹനൻ നഗറിൽ പ്രതിനിധി സമ്മേളനം സി.ഐ.ടി.യു ജില്ല ജനറൽ സെക്രട്ടറി ടി.കെ. രാജൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് കെ. പ്രിയേഷ് അധ്യക്ഷത വഹിച്ചു. കെ. മോഹനൻ രക്തസാക്ഷി പ്രമേയവും കെ.വി. കുഞ്ഞികൃഷ്‌ണൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ല സെക്രട്ടറി കെ. ബാബു പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ജനറൽ സെക്രട്ടറി ബൈജു ഓമല്ലൂർ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. വിവിധ മത്സര വിജയികൾക്ക് ടി.കെ. രാജൻ സമ്മാനം നൽകി. സംസ്ഥാന കമ്മിറ്റിയംഗം കനകാംബരൻ, വി. സുരേഷ്, കണ്ണൂർ ജില്ല സെക്രട്ടറി പ്രദീപ് റെയ്ൻ, നാരായണൻ ലുക്കൗട്ട് എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ ടി.സി. സുരേഷ് നന്ദി പറഞ്ഞു. ഭാരവാഹികൾ: കെ.ബാബു (പ്രസി.), ബി.എം. സന്തോഷ് കുമാർ, ഹരീഷ് കുഞ്ഞി കൊച്ചി (വൈസ് പ്രസി.), വി. സുരേഷ് (സെക്ര.), അജയൻ ചെറുവത്തൂർ, ദിനു മേക്കാട്ട് (ജോ. സെക്ര.), കെ മോഹനൻ (ട്രഷ.). uduma photographers കേരള ഫോട്ടോഗ്രാഫേഴ്സ് ആൻഡ് വിഡിയോ ഗ്രാഫേഴ്സ് യൂനിയൻ (സി.ഐ.ടി.യു) ജില്ല സമ്മേളനം സി.ഐ.ടി.യു ജില്ല ജനറൽ സെക്രട്ടറി ടി.കെ. രാജൻ ഉദ്ഘാടനം ചെയ്യുന്നു k babu presiuduma suresh sec പ്രസിഡന്‍റ് കെ. ബാബു, സെക്രട്ടറി വി.സുരേഷ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story