Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2022 11:59 PM GMT Updated On
date_range 10 May 2022 11:59 PM GMTഉദയ പരവന്തട്ട ജേതാക്കൾ
text_fieldsbookmark_border
ചെറുവത്തൂർ: മഹാകവി കുട്ടമത്ത് സ്മാരക സമിതി ആതിഥ്യമരുളിയ ഇൻവിറ്റേഷൻ വോളിയിൽ ഉദയ പരവന്തട്ട ജേതാക്കളായി. ആതിഥേയരായ മഹാകവി കുട്ടമത്ത് സ്മാരക സമിതി രണ്ടാം സ്ഥാനം കരസ്ഥമാക്കി. മികച്ച സെറ്റർ, മികച്ച ഓൾ റൗണ്ടർ യഥാക്രമം ഉദയ പരവന്തട്ടയിലെ സൗരവ്, അനുനന്ദ് എന്നിവർ കരസ്ഥമാക്കി. ടൂർണമെന്റിലെ മികച്ച കളിക്കാരൻ മഹാകവി കുട്ടമത്ത് സ്മാരക സമിതിയിലെ അക്ഷയ് അമ്പാടിയും ഏറ്റവും നല്ല ലിബറോ ആയി ആദർശിനെയും തിരഞ്ഞെടുത്തു. ടൂർണമെന്റ് ചന്തേര സർക്കിൾ ഇൻസ്പെക്ടർ പി. നാരായണൻ ഉദ്ഘാടനം ചെയ്തു. സ്മാരക സമിതി പ്രസിഡന്‍റ് സജീവൻ കുട്ടമത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രാജേന്ദ്രൻ പയ്യാടക്കത്ത്, പി. വസന്ത എന്നിവർ സംസാരിച്ചു. എം. നാരായണൻ സ്വാഗതവും ടി. ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.
Next Story