Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2022 5:29 AM IST Updated On
date_range 11 May 2022 5:29 AM ISTകുമ്പളയിൽ ഓവുചാലുകൾ അടഞ്ഞുതന്നെ
text_fieldsbookmark_border
കുമ്പള: കുമ്പളയിൽ മഴക്കാലപൂർവ ശുചീകരണം വൈകുന്നു. പഞ്ചായത്ത് പരിധിയിലെ ഒട്ടുമിക്ക ഓവുചാലുകളും മാലിന്യം അടിഞ്ഞുകിടക്കുകയാണ്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് വലിയ കലുങ്കുകളും ഓവുചാലുകളും ഇപ്പോൾതന്നെ മൂടപ്പെട്ട അവസ്ഥയിലാണ്. രണ്ടുവർഷം കോവിഡ് കാരണം ഓവുചാലുകളുടെ ശുചീകരണപ്രവർത്തനങ്ങൾ നടന്നില്ല. ഇതുമൂലം കാടുമൂടിയും മാലിന്യങ്ങളടിഞ്ഞും ഒഴുക്ക് തടസ്സപ്പെട്ട നിലയിലാണ്. കാലവർഷത്തിന് മുമ്പ് മഴവെള്ളം ഒഴുകിപ്പോകാൻ സാഹചര്യം ഒരുക്കിയില്ലെങ്കിൽ പലയിടങ്ങളിലും റോഡുകളുൾപ്പെടെ വെള്ളത്തിൽ മുങ്ങുമെന്ന അവസ്ഥയാണ്. ഇത് മഴക്കാല രോഗങ്ങൾക്ക് വഴിയൊരുക്കുമെന്ന് നാട്ടുകാർ ഭയക്കുന്നു. കുമ്പളയിൽ ഓടകൾ നിറഞ്ഞ് റോഡിലൂടെ വെള്ളം ഒലിച്ചുപോകുന്നത് ഓരോ മഴക്കാലത്തേയും കാഴ്ചയാണ്. ഇത് കാൽനടക്കാർക്ക് ദുരിതവും രോഗഭീഷണിയുമുയർത്തുന്നു. ഫോട്ടോ: കാടുകൾ വളർന്നും മാലിന്യങ്ങൾ നിറഞ്ഞും മൂടിക്കിടക്കുന്ന കുമ്പള, മൊഗ്രാൽ സ്കൂൾ റോഡ്, കുമ്പള സി.എച്ച്.സി റോഡ് ഓവുചാലുകൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
