Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2022 12:02 AM GMT Updated On
date_range 9 May 2022 12:02 AM GMTവിമർശനങ്ങളോട് അസഹിഷ്ണുത പ്രകടിപ്പിക്കരുത് -ഫ്രറ്റേണിറ്റി
text_fieldsbookmark_border
പടന്ന: വിദ്യാഭ്യാസ മേഖലയിലെ വിവിധ പരിഷ്കരണങ്ങളോടും വിമർശനങ്ങളോടും സംസ്ഥാന സർക്കാർ അസഹിഷ്ണുത പ്രകടിപ്പിക്കരുതെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. അഷ്റഫ്. പരീക്ഷ ഫോക്കസ് ഏരിയ മാനദണ്ഡങ്ങളിൽ മാറ്റം വന്നപ്പോൾ സമൂഹ മാധ്യമങ്ങളിൽ വിമർശനങ്ങൾ എഴുതിയ അധ്യാപകനെതിരെ സർക്കാർ നടപടിയുമായി മുന്നോട്ടുപോയി. കെമിസ്ട്രി മൂല്യനിർണയത്തിനുവേണ്ടി തയാറാക്കിയ ഉത്തരസൂചികയിൽ തെറ്റുകൾ കടന്നുകൂടി എന്ന് സൂചിപ്പിച്ച് അധ്യാപകർ നടത്തിയ പ്രതിഷേധത്തോടും വകുപ്പുതല നടപടികൾ എടുക്കാൻ സർക്കാർ ശ്രമിച്ചു. ഈ നടപടികളിൽനിന്ന് പിന്തിരിയണമെന്നും കൂടുതൽ ജനാധിപത്യപരമായി വിദ്യാഭ്യാസ മേഖലയെ പരിഗണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടു ദിവസമായി പടന്ന ഐ.എസ്.ടി സ്കൂളിൽ നടന്ന സംസ്ഥാന ഹയർ സെക്കൻഡറി ലീഡേഴ്സ് മീറ്റ് സമാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിവിധ ജില്ലകളിൽ നിന്നായി അറുപതോളം വിദ്യാർഥികൾ ക്യാമ്പിൽ പങ്കെടുത്തു . സംസ്ഥാന സെക്രട്ടറി അമീൻ റിയാസ് അധ്യക്ഷത വഹിച്ചു. 'ഉയരെ' എന്ന പേരിൽ ഐ.സി.ടി സ്കൂളിൽ നടന്ന ക്യാമ്പിലെ വിവിധ സെഷനുകളിലായി ഡോ.പി.കെ. സാദിഖ്, അമീൻ കാരക്കുന്ന്, അജ്മൽ കാരക്കുന്ന്, നിദ പർവീൻ, മഹേഷ് തൊന്നക്കൽ, ഫസ്‌ന മിയാൻ, കെ.പി. തശ്രീഫ് തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി പി.എച്ച്. ലത്തീഫ് സ്വാഗതവും റാഷിദ് മുഹ്‌യുദ്ദീൻ നന്ദിയും പറഞ്ഞു.
Next Story