Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഎന്റെ കേരളം പ്രദര്‍ശന...

എന്റെ കേരളം പ്രദര്‍ശന വിപണനമേള: വേദിയെ ഇളക്കിമറിക്കാന്‍ രാജലക്ഷ്മിയുടെ സംഗീതനിശയും

text_fields
bookmark_border
കാസർകോട്​: എന്‍റെ കേരളം പ്രദര്‍ശന വിപണന മേളയുടെ സമാപനദിവസത്തിന്‍റെ മാറ്റുകൂട്ടാന്‍ ചലച്ചിത്ര പിന്നണിഗായിക രാജലക്ഷ്മി നയിക്കുന്ന രാജലക്ഷ്മി ലൈവ് സംഗീതനിശയും. സംഗീതാസ്വാദകര്‍ക്ക് ദൃശ്യശ്രാവ്യ വിരുന്നൊരുക്കാന്‍ അനുഗൃഹീത കലാകാരന്മാരുടെ നിരതന്നെ വേദിയില്‍ അണിനിരക്കും. 2010ലെ കേരള സംസ്ഥാന സര്‍ക്കാറിന്റെ മികച്ച ഗായികക്കുള്ള പുരസ്‌കാരം നേടിയിട്ടുണ്ട് രാജലക്ഷ്മി. രാജലക്ഷ്മിക്കൊപ്പം മലയാള സംഗീതരംഗത്ത് തിളങ്ങിനില്‍ക്കുന്ന മൂന്നു ഗായകരും സംഗീതനിശക്ക് മാറ്റുകൂട്ടും. അമൃത ടി.വി സൂപ്പര്‍ സ്റ്റാര്‍ എന്ന റിയാലിറ്റി ഷോയിലെ വിജയിയായ സംഗീത് രാജലക്ഷ്മിക്കൊപ്പം വേദിയിലെത്തും. മലയാള സിനിമ പിന്നണിഗായകനും അമൃത ചാനലിലെ രാഗരത്‌നം റിയാലിറ്റി ഷോ വിജയിയുമായ അര്‍ജുന്‍ ബി. കൃഷ്ണ, യുവഗായകന്‍ വിഷ്ണുവര്‍ധന്‍ എന്നിവരും സംഗീതനിശയുടെ ഭാഗമാകും. വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനത്തിനുശേഷം ആറിനാണ് സംഗീതനിശ അരങ്ങേറുന്നത്. മേള നടക്കുന്ന ആലാമിപ്പള്ളി ബസ് സ്റ്റാന്‍ഡിലെ പ്രധാന വേദിയിലാണ് സംഗീതനിശ അരങ്ങേറുക. ആലാമിപ്പള്ളി ബസ് സ്റ്റാൻഡില്‍ മേയ് മൂന്ന് മുതല്‍ നടന്നുവരുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേള തിങ്കളാഴ്ച സമാപിക്കും. സമാപന സമ്മേളനം വൈകീട്ട് അഞ്ചിന് ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story