Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2022 5:30 AM IST Updated On
date_range 9 May 2022 5:30 AM ISTപാലക്കുന്ന് കവലയിലെ ചളിക്കുളത്തിന് ശാപമോക്ഷം
text_fieldsbookmark_border
blurb: ഇന്റർലോക്കിട്ട് കാൽനട യോഗ്യമാക്കുന്നത് ഏറെ നാളത്തെ മുറവിളിക്കൊടുവിൽ ഉദുമ: ചളിക്കുളമായിക്കിടന്നിരുന്ന പാലക്കുന്ന് കവലയിലെ പൊതു ഇടത്തിന് ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം ശാപമോക്ഷം. മഴ പെയ്തു തുടങ്ങിയാൽ ചളിക്കുളമാകുന്ന 400 ചതുരശ്ര മീറ്ററോളം വിസ്തൃതിയുള്ള പൊതു ഇടം സംസ്ഥാന പാതയോരത്തോട് ചേർന്ന് പാലക്കുന്ന് ക്ഷേത്ര ഗോപുരത്തിന് കിഴക്ക് ഭാഗത്താണ് വൃത്തിഹീനമായി കിടന്നിരുന്നത് . മഴ തുടങ്ങിയാൽ കൊതുക് കടിയും ദുർഗന്ധവും പതിവായിരുന്നു ഇവിടെ. നിരവധി കച്ചവട സ്ഥാപനങ്ങളെ കൂടാതെ മിനി ടെമ്പോ സ്റ്റാൻഡും ഡ്രൈവർമാരുടെ ഉത്സവകാല കുടിവെള്ള മണ്ഡപവും വിശ്രമകേന്ദ്രവും ഇവിടെയാണ്. മഴക്കാലത്ത് ചളിവെള്ളത്തിലൂടെ നടന്നായിരുന്നു പൊതുജനങ്ങൾ അപ്പുറം കടന്നിരുന്നത്. കെ.എസ്.ടി.പി റോഡു പണിക്കിടെ അനുബന്ധമായി ചെയ്യാമായിരുന്ന ഈ പൊതു ഇടം അന്ന് നാട്ടുകാരുടെ സമ്മർദ ഇടപെടൽ ഇല്ലാതിരുന്നതിനാലാണ് ഒഴിവാക്കപ്പെട്ടതെന്ന പരാതിയും ഉണ്ടായിരുന്നു. പിന്നീട് നാട്ടുകാരും സമീപത്തെ കച്ചവടസ്ഥാപനക്കാരും പരാതിയുമായി പഞ്ചായത്തിനെ സമീപിച്ചു. പി.ഡബ്ല്യു.ഡിയുടെ സ്ഥലമായതിനാൽ പഞ്ചായത്തും അന്ന് കൈമലർത്തി. ജനങ്ങളുടെ പരാതിയും പത്രവാർത്തകളും കൂടിയപ്പോൾ ഈ സ്ഥലം കോൺക്രീറ്റ് ചെയ്യാനും അനുബന്ധമായ ഓവുചാൽ നിർമാണത്തിനുമായി നാലു ലക്ഷം രൂപ നീക്കിവെച്ചതായി 2020 ജൂണിൽ അന്നത്തെ പ്രസിഡന്റ് കെ.എ. മുഹമ്മദലി അറിയിച്ചിരുന്നു. സാങ്കേതിക കുരുക്കുകൾ അഴിച്ച് രണ്ടു വർഷത്തിനുശേഷം ടൗണിന്റെ പ്രധാന കവലയിലെ വൃത്തിഹീനമായ ഇടം ഇന്റർലോക്കിട്ട് സുന്ദരമാക്കാൻ ഉദുമ പഞ്ചായത്ത് തീരുമാനിച്ചു. കേന്ദ്ര ധനകാര്യ കമീഷന്റെ ശുചിത്വ ഗ്രാൻഡ് ഉപയോഗിച്ച് 3.61ലക്ഷം രൂപ ചെലവിട്ടാണ് 390 ചതുരശ്ര മീറ്റർ സ്ഥലത്ത് ടൈൽസ് പാകി സുന്ദരമാക്കുന്നതെന്നു വൈസ് പ്രസിഡന്റ് കെ.വി. ബാലകൃഷ്ണൻ പറഞ്ഞു. അനുബന്ധ ഒഴുക്കുചാലും പണിയും. പടം : palakunnu kavala1.jpgpakakunnu kavala2പാലക്കുന്ന് കവലയിലെ ചളിക്കുളം ടൈൽസ് പാകി കാൽനടയാത്ര യോഗ്യമാക്കുന്നു വിവാഹിതരായി ഉദുമ: കണ്ണികുളങ്ങര 'സീപേളി'ൽ പി. കെ. നാരായണന്റെയും പി. കെ. ഗിരിജയുടെയും മകൾ അപർണ നാരായണനും തലശേരി പെരുന്തട്ടിൽ 'ഗുരുകൃപ' യിൽ എൻ. രവീന്ദ്രന്റെയും ലതയുടെയും മകൻ രാഹുൽ രവീന്ദ്രനും വിവാഹിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story