Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2022 5:30 AM IST Updated On
date_range 9 May 2022 5:30 AM ISTഎെൻറ കേരളം പ്രദര്‍ശന വിപണന മേള
text_fieldsbookmark_border
എൻെറ കേരളം പ്രദര്‍ശന വിപണന മേള കാസർകോട്: പ്രവാസികളുടെ ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കും പരിഹാരം നല്‍കി എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ സംഘടിപ്പിച്ച പ്രവാസിസംഗമം മുന്‍ എം.പി പി. കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സൻ കെ.വി. സുജാത അധ്യക്ഷത വഹിച്ചു. 'പ്രവാസികളും വ്യവസായവും' എന്ന വിഷയത്തില്‍ ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത്ത്കുമാറും 'പ്രവാസികളും ടൂറിസവും' എന്ന വിഷയത്തില്‍ ഡി.ടി.പി.സി സെക്രട്ടറി ലിജോ ജോസഫും സംസാരിച്ചു. നോര്‍ക്ക റൂട്ട്‌സ് കോഴിക്കോട് മേഖല ഓഫിസ് സെന്റര്‍ മാനേജര്‍ ടി. അനീഷ്, നോര്‍ക്ക റൂട്ട്‌സ് കോഴിക്കോട് മേഖല ഓഫിസ് അസി. സെക്ഷന്‍ ഓഫിസര്‍ കെ. ബാബുരാജന്‍, ജൂനിയര്‍ എക്‌സിക്യൂട്ടിവ് പി. രജനി എന്നിവര്‍ പ്രവാസികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി. കേരള പ്രവാസി സംഘം ജില്ല സെക്രട്ടറി പി. ചന്ദ്രന്‍, കേരള പ്രവാസി ലീഗ് ജില്ല സെക്രട്ടറി അബ്ദുൽ റസാഖ് തായലക്കണ്ടി, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം. മധുസൂദനന്‍, അസി. ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ നിധീഷ് ബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ശിശുക്ഷേമ സമിതിയുടെ അവധിക്കാല ക്യാമ്പിന് തുടക്കം കാസർകോട്: ജില്ല ശിശുക്ഷേമ സമിതി പുത്തിഗെ ബാഡൂര്‍ സ്‌കൂളില്‍ കന്നട ഭാഷ ന്യൂനപക്ഷ മേഖലയിലെ കുട്ടികള്‍ക്കായി ആരംഭിച്ച അവധിക്കാല ക്യാമ്പ് 'ബാലകലാതരംഗ 2022'ന് തുടക്കമായി. പുത്തിഗെ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഡി. സുബ്ബണ്ണ ആല്‍വ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി കണ്‍വീനര്‍ എം. അനിത അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍എ കെ.വി. കുഞ്ഞിരാമന്‍, ഒ.എം. ബാലകൃഷ്ണന്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ. സുധീര്‍, സി.എ. സുബൈര്‍, വിഖ്യാത് റൈ, വിട്ടല്‍ റൈ, ശോഭ എന്നിവര്‍ സംസാരിച്ചു. ശിശുക്ഷേമ സമിതി ജില്ല സെക്രട്ടറി ടി.എം.എ കരീം സ്വാഗതവും ക്യാമ്പ് ഡയറക്ടര്‍ ശശി കുളൂര്‍ നന്ദിയും പറഞ്ഞു. ക്യാമ്പ് 14 ന് സമാപിക്കും. PRAVASI SANGAMAM INAUG P KARUNAKARAN.jpg എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ സംഘടിപ്പിച്ച പ്രവാസി സംഗമം മുന്‍ എം.പി പി. കരുണാകരന്‍ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story