Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightനാളെ വൈദ്യുതി...

നാളെ വൈദ്യുതി നിയന്ത്രണം

text_fields
bookmark_border
കാസർകോട്: അമ്പലത്തറ സബ്‌സ്റ്റേഷനില്‍ നിര്‍മാണ പ്രവൃത്തി നടക്കുന്നതിന്‍റെ ഭാഗമായി അമ്പലത്തറയില്‍നിന്ന്​ കാഞ്ഞങ്ങാട് സബ്‌സ്റ്റേഷനിലേക്കുള്ള വൈദ്യുതിവിതരണത്തില്‍ തടസ്സം നേരിടുന്നതിനാല്‍ ചൊവ്വാഴ്ച രാവിലെ എട്ട്​ മുതല്‍ വൈകീട്ട് അഞ്ചുവരെ കാഞ്ഞങ്ങാട് 110 കെ.വി സബ്‌സ്റ്റേഷന്‍ പരിധിയില്‍ ഭാഗികമായി വൈദ്യുതിനിയന്ത്രണം ഉണ്ടായിരിക്കും. എന്‍റെ കേരളം പ്രദര്‍ശന വിപണനമേള വിത്തുമുതല്‍ വിപണിവരെ... കാസർകോട്​: വിത്തുമുതല്‍ വിപണിവരെ എല്ലാ കാര്‍ഷിക പ്രവര്‍ത്തനങ്ങളെയും കോര്‍ത്തിണക്കി കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് ഒരുക്കിയ സ്റ്റാളുകള്‍ 'എന്‍റെ കേരളം' പ്രദര്‍ശന വിപണനമേളയുടെ പ്രധാന ആകര്‍ഷണമായി. ജില്ലയിലെ വിവിധ ഫാമുകളും പാരസൈറ്റ് ബ്രീഡിങ് സ്റ്റേഷനും ഒരുമിച്ച് ഒരുക്കിയ സ്റ്റാളുകളില്‍ വിവിധയിനം നടീല്‍വസ്തുക്കള്‍ക്ക് പുറമേ പാരസൈറ്റ് ബ്രീഡിങ് സ്റ്റേഷന്‍ തനതായി ഉൽപാദിപ്പിച്ച് എടുത്ത ജൈവ കീടരോഗ നിയന്ത്രണം ഉപാധികളായ സ്യൂഡോമോണസ്, ട്രൈക്കോഡര്‍മ, ബുവേറിയ, അസോസ്‌പൈറില്ലം അസറ്റോബാക്ടര്‍ തുടങ്ങിയവയുടെ പ്രദര്‍ശനവും വിപണനവുമുണ്ട്. മണ്ണൊരുക്കല്‍, വിത്തിടല്‍, വിളപരിപാലനം എന്നിവ മുതല്‍ വിപണനം വരെയുള്ള പ്രവര്‍ത്തനങ്ങളുടെ മാതൃകാ സ്റ്റാളുകള്‍ ഇവിടെയുണ്ട്. ആധുനിക കൃഷിരീതികളും പരമ്പരാഗത കൃഷിമുറകളും എല്ലാം ഇവിടെ കാണാം. ആധുനിക കൃഷിരീതികള്‍, കൃത്യതാകൃഷി, ജലസേചന മാതൃകകള്‍ മുതലായ കാര്‍ഷിക അറിവുകള്‍ ഇവിടെനിന്ന് ലഭിക്കും. കൃഷിഭവന്‍റെ സേവനങ്ങളും ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുള്ള കൃഷിരീതികളും ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു. ഇവിടെ സജ്ജമാക്കിയ സസ്യരോഗ ക്ലിനിക്കില്‍ വിവിധങ്ങളായ കീടങ്ങളുടെയും കീടബാധയേറ്റ സസ്യങ്ങളുടെ പ്രദര്‍ശനവും ജൈവ നിയന്ത്രണ ഉപാധികളുടെ പ്രദര്‍ശനവും ഉണ്ട്. കാര്‍ഷികവിളകള്‍ക്ക് ഒപ്പം മൃഗപരിപാലനം മത്സ്യകൃഷി, തേനീച്ച വളര്‍ത്തല്‍, ജൈവമാലിന്യ സംസ്‌കരണ യൂനിറ്റ് ജലസംഭരണി തുടങ്ങിയവ ഉൾക്കൊള്ളുന്ന ഒരു ജൈവഗൃഹമാണ് ആത്മ ഒരുക്കിയിരിക്കുന്നത്. വിവിധയിനം സ്വദേശവും വിദേശവുമായ പഴങ്ങളുടെ പ്രദര്‍ശനവും കൃഷിരീതികളും പരിചയപ്പെടുത്തുന്ന സ്റ്റാളാണ് സ്റ്റേറ്റ് ഹോര്‍ട്ടി കള്‍ചര്‍ മിഷന്‍ ഒരുക്കിയിരിക്കുന്നത്. കൃഷിവകുപ്പിന്റെയും സംസ്ഥാന സര്‍ക്കാറിന്റെയും അഭിമാന പദ്ധതിയായ 'ഞങ്ങളും കൃഷിയിലേക്ക്' മേളയുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്. ഈ പദ്ധതിയുടെ ആശയത്തില്‍ ഊന്നി കൃഷിവകുപ്പ് ഒരുക്കിയ വിവിധ സ്റ്റാളുകളോടൊപ്പം മണ്ണ്-ജലസംരക്ഷണ കേന്ദ്രം, മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ സ്റ്റാളുകള്‍, എല്ലാ കാര്‍ഷിക പദ്ധതികളുടെയും വിശദവിവരങ്ങളും നല്‍കുന്നതിനായി കൃഷി ഉദ്യോഗസ്ഥരുടെ സേവനവും ലഭ്യമാണ്. ഫോട്ടോ : KARSHIKA VIKASANA VAKUPPU STALL 1.jpg KARSHIKA VIKASANA VAKUPPU STALL 2 എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ സ്റ്റാള്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story