Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightലയം നൃത്ത സംഗീതോത്സവം

ലയം നൃത്ത സംഗീതോത്സവം

text_fields
bookmark_border
കാഞ്ഞങ്ങാട്: പയ്യന്നൂർ ആസ്ഥാനമായി 26 വർഷമായി പ്രവർത്തിക്കുന്ന ലയം കലാക്ഷേത്രം കാഞ്ഞങ്ങാട്, പയ്യന്നൂർ, കാസർകോട് എന്നിവിടങ്ങളിൽ നൃത്തസംഗീതോത്സവം സംഘടിപ്പിക്കും. 11, 12 തീയതികളിൽ കാഞ്ഞങ്ങാട്ട് സംഗീതോത്സവം അരങ്ങേറും. കലാക്ഷേത്രം വിദ്യാർഥികളുടെ പരിപാടി മേലാങ്കോട് ലയൺസ് ഹാളിലാണ്. 11ന് വൈകീട്ട് അഞ്ചിന് നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാത ഉദ്ഘാടനം ചെയ്യും. കലാമണ്ഡലം വനജ രാജന്റെ നേതൃത്വത്തിലാണ് വിദ്യാർഥികളുടെ നൃത്തോത്സവം. 12ന് ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവയും നൃത്ത സമന്വയം, ജുഗൽബന്ദി എന്നിവയും അരങ്ങിലെത്തും. 18ന് പയ്യന്നൂർ കുറുമ്പ ഓഡിറ്റോറിയത്തിലും 25ന് കാസർകോട് ടൗൺഹാളിലും നൃത്തസംഗീതോത്സവം അരങ്ങേറും. വാർത്തസമ്മേളനത്തിൽ ഡയറക്ടർ രാജൻ കരിവെള്ളൂർ, കെ.പി. സുധീർ, വിജയൻ ഉപ്പിലിക്കൈ, കെ.വി. രാജി എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story