Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഭക്ഷ്യ സുരക്ഷ...

ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ പരിശോധന; രണ്ടു കടകൾ അടപ്പിച്ചു

text_fields
bookmark_border
കാസർകോട്​: ചെറുവത്തൂരിൽ ഭക്ഷ്യവിഷബാധയേറ്റ്​ വിദ്യാർഥിനി മരിച്ച സാഹചര്യത്തിൽ ജില്ലയിൽ ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ പരിശോധന തുടരുന്നു. കാസർകോട്​, കാഞ്ഞങ്ങാട്​ മേഖലകളിലായി വെള്ളിയാഴ്ച നടന്ന പരിശോധനയിൽ രണ്ട്​ കടകൾ അടപ്പിച്ചു. രണ്ട്​ കടകൾക്ക്​ പിഴയും ഈടാക്കി. ഹോട്ടലുകൾ, പച്ചക്കറി കടകൾക്കെതിരെയാണ്​ നടപടി. ഫുഡ്​ സേഫ്​റ്റി ആൻഡ്​ സ്റ്റാൻഡേർഡ്​സ്​ അതോറിറ്റിയുടെ ലൈസൻസ്​ ഇല്ലാത്ത കടകൾക്കെതിരെയാണ്​ നടപടിയെടുത്തത്​. കാഞ്ഞങ്ങാട്​, ചെറുവത്തൂർ, കാസർകോട്​ കലക്ടറേറ്റ്​ പരിസരം തുടങ്ങിയ ഇടങ്ങളിൽ പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തിൽ വിപണനം നടത്തുന്ന കടകൾക്ക്​ നോട്ടീസും നൽകി. ഭക്ഷ്യ സുരക്ഷ ഓഫിസർമാരായ കെ. സുജയൻ, എസ്​. ഹേമാംബിക എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ജില്ലയിലെ കടകളിൽ പരിശോധന വേണ്ടത്ര നടത്തുന്നില്ലെന്ന്​​ എ.ഡി.എം കലക്ടർക്ക്​ റിപ്പോർട്ട്​ സമർപ്പിച്ച സാഹചര്യത്തിൽ കടുത്ത നടപടികൾക്ക്​ സാധ്യതയുണ്ട്​. ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് പ്ലസ് വണ്‍ വിദ്യാർഥിനി മരിച്ച സംഭവത്തിലാണ്​ എ.ഡി.എം എ.കെ. രമേന്ദ്രന്‍ അന്വേഷണം നടത്തി കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്​. പരാതികള്‍ ഉണ്ടാകുന്ന അവസരത്തില്‍ മാത്രമാണ് സ്ഥാപനങ്ങളില്‍ പരിശോധന നടത്തുന്നതെന്നും പരിശോധന സംബന്ധിച്ച രജിസ്റ്ററുകളോ മറ്റ് രേഖകളോ ബന്ധപ്പെട്ട പഞ്ചായത്തോഫിസില്‍ സൂക്ഷിക്കുന്നില്ലെന്നുമാണ്​​ റിപ്പോർട്ടിലെ കണ്ടെത്തൽ​. ഭക്ഷ്യവിഷബാധയുണ്ടായ സമയത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ ചുമതല വഹിച്ച ഉദ്യോഗസ്ഥനും കാര്യമായി പരിശോധന നടത്താറില്ലെന്നാണ്​ എ.ഡി.എമ്മിനു നൽകിയ മൊഴി. പരിശോധന സംബന്ധിച്ച രജിസ്റ്ററുകളൊന്നും സൂക്ഷിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്​. ഇത്രയും കുത്തഴിഞ്ഞ രീതിയിലാണ്​ ഉദ്യോഗസ്ഥ സംവിധാനം പ്രവർത്തിക്കുന്നതെന്ന ഞെട്ടിക്കുന്ന വിവരംകൂടിയാണ്​ അന്വേഷണ റിപ്പോർട്ടിലൂടെ പുറത്തുവന്നത്​.
Show Full Article
Next Story