Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2022 11:59 PM GMT Updated On
date_range 6 May 2022 11:59 PM GMTപൊളിയാണ് വനിത-ശിശു വികസന വകുപ്പ് സ്റ്റാള്‍
text_fieldsbookmark_border
കാസർകോട്: ഓരോ ദിവസങ്ങളിലും ഓരോ നിറങ്ങളാല്‍ കാണികളില്‍ കൗതുകം നിറച്ച് വനിത-ശിശു വികസന വകുപ്പ്. കാഞ്ഞങ്ങാട് ആലാമിപ്പള്ളിയില്‍ നടക്കുന്ന 'എന്റെ കേരളം പ്രദര്‍ശന വിപണന മേള'യില്‍ ഒമ്പത് ദിവസങ്ങളിലും ഓരോ വ്യത്യസ്ത നിറങ്ങളാല്‍ സ്റ്റാളുകള്‍ ഒരുക്കിവെച്ചാണ് ശിശുവികസന വകുപ്പ് കാഴ്ചക്കാരെ ആകര്‍ഷിക്കുന്നത്. കാണികളെ സ്വീകരിക്കുന്നത് തങ്ങളുടെ അഭിപ്രായങ്ങള്‍ എഴുതാനുള്ള ഒരു സിഗ്‌നേച്ചര്‍ ബോര്‍ഡാണ്. ആണ്‍പെണ്‍ വ്യത്യാസമില്ലാതെ സമൂഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും ഇതില്‍ രേഖപ്പെടുത്താം. സ്റ്റാളിന് അകത്തേക്ക് കടന്നാല്‍ ഏതൊരാളും തന്റെ കുട്ടിക്കാല ഓർമകളിലെത്തും. വിവിധ വര്‍ണങ്ങളില്‍ ഒരുക്കിവെച്ച കളിപ്പാട്ടങ്ങള്‍, സ്മാര്‍ട്ട് അംഗൻവാടികളുടെ പ്രതിരൂപം, അക്ഷരങ്ങളെ പരിചയപ്പെടുത്തുന്ന കുഞ്ഞു പുസ്തകങ്ങള്‍ തുടങ്ങി കുട്ടികളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന നിരവധി കാര്യങ്ങള്‍. ഫാസ്റ്റ് ഫുഡിനോട് കൂടുതല്‍ താല്‍പര്യം കാണിക്കുന്ന പുതുതലമുറക്ക് വ്യത്യസ്ത രുചിയുണര്‍ത്തി ഉപ്പുമാവ് മുതല്‍ പുഡിങ് വരെയുള്ള വിഭവങ്ങള്‍. എല്ലാം തന്നെ ഒരുക്കിയിരിക്കുന്നത് കുടുംബശ്രീ ഉല്‍പന്നമായ ന്യൂട്രി മിക്‌സുകള്‍കൊണ്ട്. കാണാന്‍ എത്തുന്നവര്‍ക്കും ഇത് രുചിച്ചു നോക്കാം. നല്ല ഒരു നാളെക്കായി കുട്ടികളെ എങ്ങനെ വളര്‍ത്തിയെടുക്കാമെന്നും രക്ഷിതാക്കള്‍ക്കായി ബോധവത്കരണം നടത്തുന്നു. ഫോട്ടോ: എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ വനിത-ശിശു വികസന വകുപ്പിന്റെ സ്റ്റാള്‍ എനിക്കും വേണം 'ഒരു പോഷകത്തോട്ടം' കര്‍ഷക സെമിനാര്‍ ഇന്ന് (മേയ് 7) കാസർകോട്: 'എന്റെ കേരളം' പ്രദര്‍ശന വിപണന മേളയില്‍ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ മേയ് 7ന് കര്‍ഷക സെമിനാര്‍ നടക്കും. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിപ്രകാരം നടത്തുന്ന സെമിനാറില്‍ 'എനിക്കും വേണം ഒരു പോഷകത്തോട്ടം' എന്നതാണ് വിഷയം. ഹൈസ്‌കൂള്‍ വിദ്യാർഥികള്‍ക്കുള്ള കാര്‍ഷിക ക്വിസ് മത്സരവും സംസ്ഥാനതല കര്‍ഷക അവാര്‍ഡ് ജേതാക്കള്‍ക്കുള്ള ആദരവും, ഞങ്ങളും കൃഷിയിലേക്ക് ഫോട്ടോഗ്രഫി, വിഡിയോഗ്രഫി മത്സരവിജയികള്‍ക്കുള്ള സമ്മാനദാനവും നടക്കും. പ്രശസ്ത സിനിമ-സീരിയല്‍ നടന്‍ ഉണ്ണിരാജ് മുഖ്യാതിഥിയാകും. ഒരു വീട്ടുവളപ്പിലേക്ക് ആവശ്യമുള്ള പച്ചക്കറി തൈകള്‍, ഫലവർഗ വിളകള്‍, പൂച്ചെടികള്‍ മുതലായവ ലഭ്യമാകും എന്നതാണ് മേളയുടെ മുഖ്യ ആകര്‍ഷണം. പോഷകത്തോട്ടം ഒരുക്കുന്നതിന്റെ വിവിധ മാതൃകകളും കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ പ്രദര്‍ശന സ്റ്റാളുകളില്‍ അണിനിരത്തിയിട്ടുണ്ട്.
Next Story