Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഎന്‍റെ കേരളം പ്രദര്‍ശന...

എന്‍റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ഇന്ന്

text_fields
bookmark_border
കാസർകോട്: രാവിലെ 11:30 ന് എക്‌സ്‌പോര്‍ട്ടേഴ്‌സ് മീറ്റ് . ഉച്ചക്ക് 2.30ന് പൊതു വിദ്യാഭ്യാസവകുപ്പിന്റെ സെമിനാര്‍, വൈകിട്ട് ആറിന്​ ശ്രാവണിക അമാല്‍ഗ മേഷന്‍ ഓഫ് ആര്‍ട്‌സ് കോഴിക്കോട് ദ്രൗപദി മോഹിനിയാട്ടം, വൈകിട്ട് ഏഴിന് പിലാത്തറ ലാസ്യ കോളജ് ഓഫ് ഫൈന്‍ ആര്‍ട്‌സ് അവതരിപ്പിക്കുന്ന നൃത്താവിഷ്‌കാരം സൂര്യപുത്രന്‍. കുടുംബശ്രീ സംരംഭമായ കെ ശ്രീ ഐസ്‌ക്രീം ജില്ലയിലും കാസർകോട്​: കുടുംബശ്രീ സംരംഭമായ കെ ശ്രീ ഐസ്‌ക്രീം ഇനി ജില്ലയിലും. കെ ശ്രീ ഐസ്‌ക്രീമിന്‍റെ ഉദ്ഘാടനം എന്‍റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി. സുജാത നിര്‍വഹിച്ചു. മറ്റു ജില്ലകളില്‍ കുടുംബശ്രീ ഉൽപന്നമായി കെശ്രീ ഐസ്‌ക്രീം വില്‍പന നടത്തുന്നുണ്ടെങ്കിലും ജില്ലയില്‍ ഇത് ആദ്യമാണ്. 1.30 ലക്ഷത്തോളം വിലമതിക്കുന്ന മെഷീന്‍ ഉപയോഗിച്ചാണ് ഐസ്‌ക്രീം തയാറാക്കുന്നത്. 30 രൂപയാണ് ഒരു ഐസ്‌ക്രീമിന്റെ വില. വാനില, സ്‌ട്രോബറി തുടങ്ങിയ എല്ലാ രുചികളിലും ഐസ്‌ക്രീമുകള്‍ ലഭ്യമാണ്. കുടുംബശീ ജില്ല കോര്‍ഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന്‍, കുടുംബശ്രീ അസി. കോര്‍ഡിനേറ്റര്‍ ഡി. ഹരിദാസ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബിശ്വാസ് എന്നിവര്‍ സംസാരിച്ചു. ഫോട്ടോ: കുടുംബശ്രീ ഫുഡ് കോര്‍ട്ടില്‍ ഐസ്‌ക്രീം വെന്റിങ് മെഷീന്‍ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി. സുജാത നിര്‍വഹിക്കുന്നു ഞങ്ങളും കൃഷിയിലേക്ക് പദ്ധതി കാസർകോട്​: കാര്‍ഷിക മേഖലയുടെ സമഗ്ര വളര്‍ച്ച ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയില്‍ പങ്കാളികളായി കുമ്പഡാജെ ഗ്രാമ പഞ്ചായത്ത്. കുമ്പഡാജെ കൃഷിഭവന്‍റെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് തല ഉദ്ഘാടനം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ പച്ചക്കറി വിത്തുകള്‍ നട്ട് നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്​ ഹമീദ് പൊസോളിഗെ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ്​ എലിസബത്ത് ക്രാസ്ത, വികസനകാര്യ സ്​ഥിരംസമിതി ചെയര്‍മാന്‍ ടി.എം. അബ്ദുല്‍ റസാഖ് , ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ ഖദീജ, ആരോഗ്യവിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ സഞ്ജീവ ഷെട്ടി, മെമ്പര്‍ ഹരീഷ് ഗോസാട എന്നിവര്‍ സംസാരിച്ചു. കൃഷി ഓഫിസര്‍ കെസിയ ചെറിയാന്‍ സ്വാഗതവും കൃഷി അസിസ്റ്റന്‍റ്​ പി. പ്രീത നന്ദിയും പറഞ്ഞു. ഫോട്ടോ: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വഹിക്കുന്നു
Show Full Article
Next Story