Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2022 12:01 AM GMT Updated On
date_range 6 May 2022 12:01 AM GMTനീലേശ്വരം ബസ് സ്റ്റാൻഡിൽ കയറാത്ത ദീർഘദൂര ബസുകൾ ഡി.വൈ.എഫ്.ഐ തടയും
text_fieldsbookmark_border
നീലേശ്വരം: നീലേശ്വരം ബസ് സ്റ്റാൻഡിൽ കയറാത്ത ദീർഘദൂര ബസുകൾ തടയുമെന്ന് ഡി.വൈ.എഫ്.ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. കണ്ണൂർ-കാസർകോട് റൂട്ടിൽ സർവിസ് നടത്തുന്ന ദീർഘദൂരയാത്രാബസുകളിൽ പലതും നീലേശ്വരം ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കാതെ യാത്രക്കാരെ ദുരിതത്തിലാക്കുന്ന സമീപനം സ്വീകരിക്കുകയാണ്. രാത്രിയും പകലും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരെ നീലേശ്വരം മാർക്കറ്റിൽ ഇറക്കിവിടുന്ന നിരവധി സംഭവങ്ങൾ കുറെ നാളുകളായി നിലനിൽക്കുകയാണ്. ഇത് നീലേശ്വരത്തിന്റെ കിഴക്കൻ മലയോര മേഖലകളിലേക്ക് ഉൾപ്പെടെ യാത്രചെയ്യുന്ന യാത്രക്കാർക്കുണ്ടാക്കുന്നത് വലിയ ബുദ്ധിമുട്ടുകളാണ്. മട്ടലായിയിൽ അപകടത്തിൽപെട്ട സ്വകാര്യ ബസിലെ യാത്രക്കാരെയും മാർക്കറ്റിൽ ഇറക്കിവിട്ട സംഭവമുണ്ടായി. പ്രശ്‌നത്തിൽ അടിയന്തരമായി ഇടപെട്ട് യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു. നീലേശ്വരം സ്റ്റേഷൻ ഹൗസ് ഓഫിസർക്ക് ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ പരാതി നൽകി.
Next Story