Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഓയില്‍ക്കട...

ഓയില്‍ക്കട കുത്തിത്തുറന്ന് രണ്ടര ലക്ഷം രൂപ കവര്‍ന്നു

text_fields
bookmark_border
കാസര്‍കോട്: വിദ്യാനഗറിലെ ഓയില്‍ക്കട കുത്തിത്തുറന്ന് രണ്ടരലക്ഷം രൂപ കവര്‍ന്നു. വിദ്യാനഗര്‍ ഗവ. കോളജിനു മുന്‍വശത്തെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓയില്‍ വിൽപന നടത്തുന്ന കടയിലാണ് കവര്‍ച്ച നടന്നത്. ചെമ്മനാട് കൊമ്പനടുക്കത്തെ അബ്ദുൽ ഹമീദിന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്തു. മേയ് രണ്ടിനാണ് കട അടച്ചത്​. പെരുന്നാള്‍ അവധി കഴിഞ്ഞ് ബുധനാഴ്ച തുറക്കാനെത്തിയപ്പോഴാണ് മുന്‍വശത്തെ ഷട്ടര്‍ പൊളിച്ച നിലയില്‍ കണ്ടെത്തിയത്. മേശവലിപ്പില്‍ സൂക്ഷിച്ച പണമാണ് മോഷണം പോയതെന്ന് പരാതിയില്‍ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story