Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസൗജന്യ കരിയര്‍...

സൗജന്യ കരിയര്‍ ഗൈഡന്‍സ്

text_fields
bookmark_border
കാസർകോട്​: ടൗണ്‍ ലയണ്‍സ് ക്ലബ്​ വിദ്യാർഥികള്‍ക്കായി ശനിയാഴ്ച കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ വേദി ഒരുക്കുന്നു. റൈസ് അപ്പ് കാസര്‍കോട് എന്ന പദ്ധതിയുടെ ഭാഗമായാണ് പരിപാടിയെന്ന്​ സംഘാടകർ അറിയിച്ചു. ഡോ. അലക്സാണ്ടര്‍ ജേക്കബിന്റെ മോട്ടിവേഷന്‍ ക്ലാസുണ്ടാകും. രാവിലെ ഒമ്പതു​ മുതല്‍ വൈകീട്ട്​ അഞ്ചു​ വരെയാണ്​ ക്ലാസുകള്‍. കൂടുതല്‍ വിവരങ്ങള്‍ക്കും സൗജന്യ രജിസ്ട്രേഷനും 9443669100,8089285635 എന്നീ നമ്പറുകളിൽ വിളിക്കണം. വാര്‍ത്ത സമ്മേളത്തില്‍ കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്​ പ്രസിഡന്റ് ദില്‍ഷാദ് സിറ്റി ഗോള്‍ഡ്, സെക്രട്ടറി ജിഷാദ്, ട്രഷറര്‍ അഷറഫ് അലി, വൈസ് പ്രസിഡന്റ് അമീന്‍ നായന്‍മാര്‍മൂല, പ്രോഗ്രാം ഡയറക്ടര്‍ റഫീഖ് മുഹമ്മദ്, റാഷിദ് പെരുമ്പള എന്നിവര്‍ പ​ങ്കെടുത്തു. ഭക്ഷ്യവിഷബാധ: നടപടിയെടുക്കണം കാസർകോട്: ചെറുവത്തൂരിലെ ഭക്ഷ്യവിഷബാധക്ക്​ കാരണക്കാരായവർക്കെതിരെ നടപടിയെടുക്കണമെന്ന് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. കാരാട്ടുവയൽ പെൻഷൻ ഭവനിൽ ബ്ലോക്ക് പ്രസിഡന്‍റ്​ പി. കൃഷ്​ണൻ അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറർ എ. നാരായണൻ, ജില്ല കമ്മറ്റി അംഗം വി.വി. ബാലകൃഷ്ണൻ, ബ്ലോക്ക് സെക്രട്ടറി കോമൻ കല്ലുങ്കിൽ, ബ്ലോക്ക് വൈസ് പ്രസിഡന്‍റ്​ വി. കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു. പി. കരുണാകരൻ നായർ സ്വാഗതവും കെ.പി. കമ്മാരൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story