Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 May 2022 11:59 PM GMT Updated On
date_range 3 May 2022 11:59 PM GMTറെയിൽവേ ബോർഡ് പാസഞ്ചേഴ്സ് കമ്മിറ്റി കാസർകോട് റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു
text_fieldsbookmark_border
കാസർകോട്: റെയിൽവേ ബോർഡ് പാസഞ്ചേഴ്സ് സർവിസ് കമ്മിറ്റി അംഗങ്ങൾ കാസർകോട് റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു. ജയന്തി ലാൽ ജെയിൻ, സുറുമ പാന്തേ, ഏറ്റുമാനൂർ രാധാകൃഷ്ണൻ എന്നിവരാണ് സ്റ്റേഷൻ സൗകര്യങ്ങൾ പരിശോധിക്കാനെത്തിയത്. കാസർകോട് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ റെയിൽവേ യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങൾ ഉന്നയിച്ചു. വൈകീട്ട് പുറപ്പെടുന്ന മംഗളൂരു- കണ്ണൂർ പാസഞ്ചറിന്‍റെ സമയം മാറ്റി വൈകീട്ട് നാലരക്ക് മംഗളൂരുവിൽനിന്ന് പുറപ്പെടുന്ന വിധത്തിൽ ക്രമപ്പെടുത്തണമെന്ന് അഭ്യർഥിച്ചു. രോഗികളും സ്ത്രീകളും ഇപ്പോഴത്തെ സമയമാറ്റം കൊണ്ട് വലിയ ദുരന്തം അനുഭവിക്കുകയാണെന്ന് സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ നിവേദനത്തിൽ ചൂണ്ടിക്കാണിച്ചു. കോട്ടിക്കുളം റെയിൽവേ ഓവർ ബ്രിഡ്ജ് സ്ഥാപിക്കണമെന്നും പരശുറാം എക്സ്പ്രസിന് കോട്ടിക്കുളത്ത് സ്റ്റോപ് എന്നിവ നിവേദനത്തിൽ ആവശ്യപ്പെട്ടു. പുതിയ സമയത്തിൽ ഓടിക്കൊണ്ടിരിക്കുന്ന പരശുറാം എക്സ്പ്രസ്, എഗ്മോർ എന്നിവ പഴയ സമയത്ത് സർവിസ് നടത്തി ജനങ്ങളുടെ ദുരിതം പരിഹരിക്കണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ പ്രതിനിധി ആർ. പ്രശാന്ത് കുമാർ അഭ്യർഥിച്ചു. കേരളത്തിന്‍റെ തലസ്ഥാനത്തുനിന്നും വടക്ക് അതിർത്തി സർവിസ് നടത്തുന്ന പരശുറാം എക്സ്പ്രസ് രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെയും മുൻ എം.പി കരുണാകരന്‍റെയും ജനപ്രതിനിധികളുടെയും പാസഞ്ചേഴ്സ് അസോസിയേഷന്‍റെയും അഭ്യർഥന മാനിച്ചാണ് വൈകീട്ട് ഏഴിന് കാസർകോട് എത്തുന്ന നിലയിൽ ക്രമീകരിച്ചത്. അതുപ്രകാരം കണ്ണൂർ, കാസർകോട് ജില്ലയിലെ മലയോര ഗ്രാമങ്ങളിലേക്കുള്ള യാത്ര ബുദ്ധിമുട്ടില്ലാതെ നടന്നിരുന്നു. കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്ന ഇന്‍റർസിറ്റി എക്സ്പ്രസ്, എക്സിക്യൂട്ടിവ് എക്സ്പ്രസ്, കണ്ണൂർ-ഷൊർണൂർ പാസഞ്ചർ എന്നിവ മംഗളൂരുവരെ നീട്ടണമെന്നും പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ബാംഗ്ലൂർ -കണ്ണൂർ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടണമെന്നും അഭ്യർഥിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡന്‍റ് പ്രമീള, പുഷ്പരാജ് ഷെട്ടി, സുധാകരൻ എന്നിവരും കാസർകോട് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികളും പങ്കെടുത്തു.
Next Story