Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 May 2022 5:31 AM IST Updated On
date_range 2 May 2022 5:31 AM ISTപരിശോധനയില്ല; ഷവർമ വിൽപന പൊടിപൂരം
text_fieldsbookmark_border
ചെറുവത്തൂർ: ചെറുവത്തൂർ ബസ് സ്റ്റാൻഡിലും പരിസരപ്രദേശങ്ങളിലും ഷവർമ വില്പന പൊടിപൂരം. ശുചിത്വമാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഷവർമ വിറ്റഴിക്കുന്നത്. ദിവസങ്ങൾ പഴക്കമുള്ള ഇറച്ചിപോലും വിൽപന നടത്തുന്നുവെന്നാണ് പരാതി. ഓരോ ദിവസവും ബാക്കിയാവുന്ന ഇറച്ചിക്ക് മുകളിൽ പുതിയ ഇറച്ചി ചേർത്തുവെച്ച് വേവിച്ചാണ് പലയിടത്തും വിൽപന. ഒപ്പം നൽകുന്ന മയോണൈസും ദിവസങ്ങൾ പഴക്കമുള്ളതാകുന്നതും ഭക്ഷ്യവിഷബാധക്കിടയാക്കുന്നു. കാര്യക്ഷമമായ പരിശോധനകൾ ഇല്ലെന്നതാണ് പഴകിയ ഭക്ഷണം വിറ്റഴിക്കാൻ പലരെയും പ്രേരിപ്പിക്കുന്നത്. കൃത്യമായി പരിശോധന നടത്തേണ്ട ഫുഡ് ഇൻസ്പെക്ടർ, ഹെൽത്ത് ഇൻസ്പെക്ടർ എന്നിവർ ചെറുവത്തൂരിൽ പരിശോധന നടത്താറില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story