Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2022 5:29 AM IST Updated On
date_range 1 May 2022 5:29 AM ISTകാഞ്ഞങ്ങാട് സഹകരണ ആശുപത്രി ഉദ്ഘാടനം
text_fieldsbookmark_border
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സഹകരണ ആശുപത്രി സൊസൈറ്റിയുടെ നേതൃത്വത്തിൽ കുന്നുമ്മലിൽ ആരംഭിച്ച സഹകരണ ആശുപത്രിയുടെ ഉദ്ഘാടനം മന്ത്രി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. കോട്ടച്ചേരി കുന്നുമ്മലിലെ ഡോ. കെ.പി. കൃഷ്ണൻ നായർ സ്മാരക ആശുപത്രി ഏറ്റെടുത്താണ് സഹകരണ ആശുപത്രി സൊസൈറ്റി സഹകരണ ആശുപത്രിയായി മാറ്റിയത്. ഇ. ചന്ദ്രശേഖരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ, നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാത, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.ശോഭ, എം. കുമാരൻ, എസ്. പ്രീത, കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാൻ ബിൽടെക് അബ്ദുല്ല, കൗൺസിലർമാരായ എം. ബൽരാജ്, ശോഭ, ഡോ. കെ.വി. വാസു, കെ. വിശ്വനാഥൻ, എം. കുഞ്ഞമ്പാടി, സി. യൂസഫ് ഹാജി, ടി. സത്യൻ, കെ. ബാബുരാജ്, പി. പ്രവീൺകുമാർ , അഡ്വ. കെ. രാജ്മോഹൻ, എം. ഹമീദ് ഹാജി തുടങ്ങിയവർ സംസാരിച്ചു. സഹകരണ ആശുപത്രി സൊസൈറ്റി പ്രസിഡന്റ് പി. അപ്പുക്കുട്ടൻ സ്വാഗതവും ഡയറക്ടർ ബോർഡ് മെംബർ എം. ശ്രീകണ്ഠൻ നായർ നന്ദിയും പറഞ്ഞു. khd sahakarana hospital .jpgകാഞ്ഞങ്ങാട് സഹകരണ ആശുപത്രി സൊസൈറ്റിയുടെ നേതൃത്വത്തിൽ കുന്നുമ്മലിൽ ആരംഭിച്ച സഹകരണ ആശുപത്രിയുടെ ഉദ്ഘാടനം മന്ത്രി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story